22.6 C
Qatar
Thursday, April 16, 2026

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാൻ സൗദിയിൽ നിന്നൊരു സുന്ദരി!

- Advertisement -

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തിൽ പങ്കെടുക്കാനൊരുങ്ങി സൗദി
അറേബ്യ. റൂമി അൽഖഹ്‌താനി എന്ന സുന്ദരിയാണ് സൗദിയെ
പ്രതിനിധീകരിച്ച് റാംപിലെത്തുന്ന കാര്യം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.

സൗദി അറേബ്യയിൽ നിന്നുള്ള 27 കാരിയായ മോഡലാണ് റൂമി അൽഖഹ്താനി. സൗദി തലസ്ഥാനമായ റിയാദിലാണ് റൂമി ജനിച്ചു വളർന്നത്. നിരവധി അന്താരാഷ്ട്ര സൗന്ദര്യ മത്സരങ്ങളിലും റൂമി പങ്കെടുത്തിട്ടുണ്ട്. ഏതാനും ആഴ്ചകൾക്ക് മുമ്പ് മലേഷ്യയിൽ വെച്ച് നടന്ന മിസ് ആൻഡ് മിസിസ് ഗ്ലോബൽ ഏഷ്യൻ സൗന്ദര്യ മത്സരത്തിലും റൂമി പങ്കെടുത്തിരുന്നു.

- Advertisement -

മിസ് സൗദി അറേബ്യ കീരിടത്തിനൊപ്പം നിരവധി അംഗീകാരങ്ങളും റൂമി ഇതിനോടകം തന്നെ സ്വന്തമാക്കിയിട്ടുണ്ട്. മിസ് മിഡിൽ ഈസ്റ്റ്, മിസ് അറബ് വേൾഡ് പീസ്-2021, എന്നീ കിരീട നേട്ടങ്ങളും റൂമി നേടിയിട്ടുണ്ട്.

“വിവിധ ലോകരാജ്യങ്ങളുടെ സംസ്കാരത്തെപ്പറ്റി പഠിക്കാനും ആഗോള തലത്തിൽ സൗദി അറേബ്യയുടെ സാംസ്കാരിക പൈതൃകത്തെ പ്രശസ്‌തമാക്കാനും ഈ അവസരം ഞാൻ ഉപയോഗിക്കുന്നു,” റൂമി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

- Advertisement -

“മിസ് യൂണിവേഴ്‌സ് മത്സരത്തിൽ സൗദ അറേബ്യ ആദ്യമായി പങ്കെടുക്കുന്ന നിമിഷം കൂടിയാണിത്,” റൂമി കുറിച്ചു.

Content Highlights: Suadi Arabia to participate in miss universe competition

Latest news
MORE IN LATEST NEWS

MOST POPULAR