22.6 C
Qatar
Thursday, April 16, 2026

വേനൽ കനക്കുന്നു: കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കരുതെന്ന് മുന്നറിയിപ്പ് നൽകി ഹമദ് ആശുപത്രി അധികൃതർ

- Advertisement -

ദോഹ: ചെറിയ കുട്ടികളെ കാറുകളിൽ ഒറ്റക്കാക്കി പോവരുതെന്ന് വീണ്ടും ശക്തമായ മുന്നറിയിപ്പുമായി ദോഹ ഹമദ് ആശുപത്രി അധികൃതർ. തങ്ങളുടെ ട്വിറ്റർ അക്കൗണ്ടിലാണ് അധികൃതര്‍ മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത്.

വേനൽ കാലത്ത് കടകളിലേക്കും മറ്റുമായി കുട്ടികളെ വാഹനത്തില്‍ തനിച്ചാക്കി മാതാപിതാക്കൾ പോവരുത്. ഇപ്രകാരം നിരവധി അപകടങ്ങളാണ് രാജ്യത്ത് റിപ്പോർട്ട്‌ ചെയ്യുന്നത്.
ചെറിയ അശ്രദ്ധ മൂലം ഉണ്ടാവുന്നത് വലിയ അപകടമാണ്.

- Advertisement -

വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ രക്ഷിതാക്കളുടെ കൃത്യമായ ശ്രദ്ധ കുട്ടികളുടെ മേലെ ആവശ്യമാണെന്നും ദോഹ ഹമദ് അധികൃതര്‍ ട്വിറ്ററില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഇതിന് മുമ്പും ആശുപത്രി അധികൃതർ ഇത്തരത്തിൽ മുന്നറിയിപ്പുമായി വന്നിരുന്നു.

Latest news
MORE IN LATEST NEWS

MOST POPULAR