32.3 C
Qatar
Saturday, April 18, 2026

നാസര്‍ അല്‍ ഖുലൈഫിയെ സ്വിറ്റ്സര്‍ലന്‍ഡ് കോടതി കുറ്റവിമുക്തനാക്കി

- Advertisement -

ദോഹ: ഖത്തറിന്റെ കായിക ചാനലായ ബീന്‍ മീഡിയ ഗ്രൂപ്പ് ചെയര്‍മാനായ നാസര്‍ അല്‍ ഖുലൈഫിയെ സ്വിറ്റ്സര്‍ലന്‍ഡ് കോടതി കുറ്റവിമുക്തനാക്കി. 2026 ലോകകപ്പ്, 2030 ടിവി അവകാശം എന്നിവയുമായി ബന്ധപ്പെട്ട അഴിമതി ആരോപണ കേസുകളാണ് അല്‍ ഖുലൈഫിക്കെതിരെ നിലനിന്നിരുന്നത്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി അദ്ദേഹത്തെ വെറുതെ വിട്ടത്.

ഫുട്ബോള്‍ ക്ലബ്ബായ പാരിസ് സെയ്ന്റ് ജര്‍മന്റെ (പി.എസ്.ജി) പ്രസിഡന്റ് കൂടിയായ അല്‍ ഖുലൈഫി തനിക്കെതിരെ തുടര്‍ന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് പൂര്‍ണമായും തെളിയിക്കപ്പെട്ടുവെന്നും നിയമവാഴ്ചയിലുള്ള തന്റെ വിശ്വാസം പുനസ്ഥാപിക്കപ്പെട്ടുവെന്നും ഇതിനോടകം പ്രതികരിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR