28.9 C
Qatar
Thursday, April 16, 2026

ഖത്തറിൽ അധ്യാപക ഒഴിവുകൾ: ശമ്പളം ഒന്നര ലക്ഷം രൂപവരെ

- Advertisement -

ദോഹ: ഖത്തറിലെ സർക്കാർ സ്ഥാപനമായ ഒഡെപെക് വഴി ഖത്തറിലേക്ക് വിവിധ മേഖലയിലേക്ക് അധ്യാപകർക്കുള്ള അപേക്ഷകൾ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദവും 3 മുതൽ 5 വർഷത്തെ പ്രവർത്തിപരിചയം എന്നിവയാണ് യോഗ്യത.

ഉയർന്ന പ്രായപരിധി 50 വയസ്സാണ്. 3500 മുതൽ 7500 റിയാൽ വരെയാണ് ശമ്പളം. eu@odepc.in എന്ന ഇമെയിൽ വഴി അപേക്ഷകൾ അയക്കാവുന്നതാണ്. അപേക്ഷിക്കേണ്ട അവസാന തിയ്യതി ഏപ്രിൽ 12 വരെയാണ്. കൂടുതൽ വിവരങ്ങൾക്കായി odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

- Advertisement -

ഒഴിവുകളുള്ള വിഷയങ്ങൾ

  • ഇക്കണോമിക്‌സ് & ബിസിനസ് സ്റ്റഡീസ്
  • ആർട്സ് / മ്യൂസിക്
  • ഫിസിക്കൽ എഡ്യൂക്കേഷൻ & സ്വിമ്മിങ്
  • ഇൻഫർമേഷൻ & കമ്മ്യൂണിക്കേഷൻ
  • സയൻസ്
  • ഇംഗ്ലീഷ്
  • മാത്തമാറ്റിക്സ്
Latest news
MORE IN LATEST NEWS

MOST POPULAR