23.5 C
Qatar
Friday, April 17, 2026

ആകാശം വെട്ടിപ്പിടിച്ച് ഖത്തർ, ലോക സ്കൈഡൈവിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി ഖത്തർ ടീം

- Advertisement -

റഷ്യയിലെ തനായിൽ നടന്ന 24 -ാമത് FAI (Fédération Aéronautique Internationalation – വേൾഡ് എയർ സ്പോർട്സ് ഫെഡറേഷൻ) ലോക ചാമ്പ്യൻഷിപ്പിന്റെ സമാപനത്തോടനുബന്ധിച്ച് ഖത്തറിന്റെ ഫോർ -വേ ക്യാനോപ്പി ഫോർമേഷൻ സ്കൈഡൈവിങ്ങിൽ വിജയികളായവരാണ് പോഡിയത്തിൽ ഖത്തർ പാതകയേന്തി വിജയം ആഘോഷിച്ചത്.

അബ്ദുള്ള ഹാനി, സയീദ് അൽ കുവാരി, ഹസ്സൻ അൽ മൽക്കി, അലി അൽ മറി, സാലിഹ് അൽ കുവാരി എന്നിവരടങ്ങുന്ന ഖത്തറിന്റെ ടീം ബുധനാഴ്ച നടന്ന മത്സരത്തിലാണ് സ്വർണം നേടിയത്. ടീം റഷ്യ വെള്ളി മെഡൽ നേടിയപ്പോൾ ബെലാറസ് ടീം വെങ്കലം നേടി.

- Advertisement -

220 പോയിന്റുമായി ടു-വേ സീക്വൻഷ്യൽ ക്യാനോപ്പി ഫോർമേഷൻ ഖത്തർ ‘എ’ ടീം രണ്ടാം സ്ഥാനത്തെത്തിയതോടെ ആ മത്സരത്തിൽ ഖത്തർ വെള്ളി മെഡലും സ്വന്തമാക്കി.

Latest news
MORE IN LATEST NEWS

MOST POPULAR