21.9 C
Qatar
Thursday, April 16, 2026

ഏഷ്യൻ കപ്പിന്റെ ഉദ്ഘാടനമത്സരത്തിൽ തകർപ്പൻ വിജയവുമായി ഖത്തർ! ലെബനനെ തകർത്തു

- Advertisement -

എഎഫ്സി ഏഷ്യൻ കപ്പ് ഖത്തർ 2023™-ന്റെ ടീം ഖത്തറും (അൽ അന്നാബി) ടീം ലെബനനും തമ്മിലുള്ള ഉദ്ഘാടന മത്സരം മിന്നുന്ന ഉദ്ഘാടന ചടങ്ങോടെ ആരംഭിച്ചു.

കളി തുടങ്ങി 45-ാം മിനിറ്റിൽ അൽ അന്നാബിയുടെ അക്രം അഫീഫാണ് ടീം ലെബനനെതിരെ ആദ്യ ഗോൾ നേടിയത്. ആദ്യ പകുതി അവസാനിക്കുമ്പോൾ ടീം ഖത്തർ ലെബനനെതിരെ 1-0 ന് മുന്നിലായിരുന്നു.

- Advertisement -

രണ്ടാം പകുതിയിൽ അൽ അന്നാബിയുടെ അൽമോസ് അലി 56-ാം മിനിറ്റിൽ രണ്ടാം ഗോൾ നേടി. 90+6′ മിനിറ്റിൽ ഖത്തറിന്റെ അക്രം അഫീഫ് വീണ്ടും ലെബനനെതിരെ ഗോൾ കണ്ടെത്തിയതോടെ ഖത്തർ വിജയം കൈപ്പിടിയിലൊതുക്കുകയായിരുന്നു.

ഏഷ്യൻ കപ്പിന്റെ ഉദ്ഘാടനമത്സരത്തിൽ ലെബനനെതിരെ 3-0ന്റെ തകർപ്പൻ വിജയമാണ് അൽ അന്നാബി സ്വന്തമാക്കിയത്.

- Advertisement -

Content Highlights: Team Qatar wins opening match of AFC Asian Cup Qatar 2023™ against Team Lebanon

Latest news
MORE IN LATEST NEWS

MOST POPULAR