ദോഹ: ഖത്തര്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് മികച്ച വിമാനത്താവളത്തിനുള്ള അഗീകാരം ലഭിച്ചു. (എച്ച്.ഐ.എ), ഖത്തര്‍ ഡ്യൂട്ടി ഫ്രീ(ക്യു.ഡി.എഫ്)യ്ക്കും മികച്ച വിമാനത്താവള റീട്ടെയില്‍ പരിസ്ഥിതി അംഗീകാരം യാത്രക്കാര്‍ ചെയ്ത വോട്ടിന്‍റെ അടിസ്ഥാനത്തിലാണ് ട്രാവല്‍ റീട്ടെയില്‍ അവാര്‍ഡ്‌സ്-2020 ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും .(എച്ച്.ഐ.എ), ഖത്തര്‍ ഡ്യൂട്ടി ഫ്രീയും ഈ അംഗീകാരം പ്രഖ്യാപിച്ചത്..
മറ്റ് ആറ് അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ ഷോര്‍ട്ട്ലിസ്റ്റില്‍ നിന്ന് എച്ച്.ഐ.എയ്ക്കും, ക്യു.ഡി.എഫിനും രണ്ട് അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. എയര്‍പോര്‍ട്ടുകളുടെ ഷോപ്പിങ് അന്തരീക്ഷം, പ്രാദേശിക ഐഡന്റിറ്റി, ഭക്ഷണ പാനീയ ഓഫര്‍ എന്നിവയിലെ ഗുണമേന്മമായാണ് യാത്രക്കാരെ വോട്ടു ചെയ്യാന്‍ പ്രേരിപ്പിച്ചത്.
ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഏഷ്യ, ഇന്ത്യന്‍ ഉപഭൂഖണ്ഡം, പസഫിക് എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളോടു മത്സരിച്ചാണ് ഖത്തര്‍ ഈ നേട്ടം കരസ്ഥമാക്കിയത്. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ സഞ്ചരിച്ച അയ്യായിരത്തിലധികം യാത്രക്കാര്‍ ലോകമെമ്പാടുമുള്ള 61 വിമാനത്താവളങ്ങളില്‍ നടത്തിയ വോട്ടെടുപ്പിലാണ് ഖത്തര്‍ തെരഞ്ഞെടുക്കപ്പെട്ടത്.
