ദോഹ : രോഗികളുടെ വേദന ലഘൂകരിക്കുകയെന്ന ലക്ഷ്യവുമായി അക്യൂട്ട് പെയിന്‍ മാനേജ്‌മെന്റ് സേവനം നല്‍കുന്ന വിഭാഗം ആരംഭിച്ചു. അല്‍ വക്‌റ ആശുപത്രിയിയിലാണ് ഇതിനായുള്ള പുതിയ വിഭാഗം പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. ഇതുവഴി ശസ്ത്രക്രിയ കഴിഞ്ഞ രോഗികള്‍ക്കും പൊള്ളലേറ്റവര്‍ക്കും വേദനയില്‍ നിന്നും വലിയ ആശ്വാസം നല്‍കാന്‍ ഈ പുതിയ വിഭാഗത്തിനു കഴിയും.
ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍റെ കീഴിലാണ് അല്‍ വക്‌റ ആശുപത്രി പ്രവര്‍ത്തിക്കുന്നത്. പെയിന്‍ മാനേജ്‌മെന്റില്‍ വിദഗ്ധരായ മൂന്ന് നഴ്‌സുമാരുള്‍പ്പെടെയുള്ള പരിചയസമ്പന്നരായ സംഘമാണ് ഈ വിഭാഗത്തില്‍ സേവനം നല്‍കുന്നത്. കൂടാതെ രോഗികള്‍ക്ക് മികച്ച സേവനം നല്‍കുന്നതിന് കൂടുതല്‍ സേവനങ്ങളാണ് ആശുപത്രിയില്‍ സജ്ജമാക്കിയിരിക്കുന്നത്.
