ദോഹ: ഖത്തറിൽ കോവിഡ് വാക്‌സിൻ സ്വീകരിക്കാനുള്ള പ്രായപരിധി 35 വയസായി കുറച്ചതായി പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. ദേശീയ കോവിഡ് വാക്‌സിൻ ഘട്ടം ഘട്ടമായി വിപുലീകരിത്തുന്നതിന്റെ ഭാഗമായാണ് നടപടി.
ഖത്തറിൽ വലിയൊരു വിഭാഗത്തിന് പ്രതോരോധ കുത്തിവെപ്പ് ലഭിക്കാനും കോവിഡിൽ നിന്നും പരിരക്ഷിക്കപ്പെടാനും ഈ തിരുമാനം സഹായിക്കും. കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി 35 വാക്‌സിനേഷൻ കേന്ദ്രങ്ങളിലായി 160,000 ഡോസുകൾ നൽകിയിട്ടുണ്ട്.
വാക്‌സിനേഷൻ സ്വീകരിക്കാൻ യോഗ്യത ഉള്ള ആളുകളെ പി.എച്ച്.സി.സി ടീമുകൾ എസ്.എം.എസ് അല്ലെങ്കിൽ ഫോൺ കോൾ വഴിയോ ബന്ധപ്പെടും. 35 വയസ്സോ അതിൽ കൂടുതലുള്ള യോഗ്യതാ മാനദണ്ഡങ്ങൾ ഉള്ളവർക്ക് വാക്‌സിനേഷൻ ലഭിക്കാൻ ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
രാജ്യത്ത് വാക്‌സിനേഷൻ സ്വീകരിക്കാൻ ആഗ്രഹിക്കുന്ന ആർക്കും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് https://app-covid19.moph.gov.qa/en/instructions.html വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.
