27.5 C
Qatar
Saturday, April 18, 2026

എയര്‍ കാര്‍ഗോ, സമുദ്ര കസ്റ്റംസ് എന്നിവയടക്കമുള്ള കസ്റ്റംസ് പ്രഖ്യാപനങ്ങള്‍ അറിയിച്ച് ‘അതോറിറ്റി ഓഫ് കസ്റ്റംസ്’.

- Advertisement -

ദോഹ: കഴിഞ്ഞ മാസം പുറത്തിറങ്ങിയ 3,05,383 കസ്റ്റംസ് പ്രഖ്യാപനങ്ങള്‍ ജനറല്‍ അതോറിറ്റി ഓഫ്‌ കസ്റ്റംസ് അറിയിച്ചു. എയര്‍ കാര്‍ഗോ കസ്റ്റംസില്‍ 2,82,390 കസ്റ്റംസ് പ്രഖ്യാപനങ്ങളും സമുദ്ര കസ്റ്റംസില്‍ 22,990 പ്രഖ്യാപനങ്ങളും പൂര്‍ത്തിയാക്കിക്കൊണ്ട് അതിന്റെ അതോറിറ്റി പ്രതിമാസ സ്ഥിതിവിവരക്കണക്കില്‍ അറിയിച്ചു.

ഒരു മണിക്കൂറില്‍ പുറത്തിറക്കിയത് 99% കസ്റ്റംസ് പ്രഖ്യാപനങ്ങളാണ് എന്നും ടാറ്റ സൂചിപ്പിക്കുന്നുണ്ട്. ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യം ‘യുണൈറ്റഡ്‌ സ്റ്റേറ്റ്സ് ഓഫ് അമേരിക്കയാണ്’, ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്ന രാജ്യം ഇന്ത്യയുമാണ്.

- Advertisement -

സര്‍ക്കാര്‍ ഏജന്‍സികള്‍ കൈമാറിയ കസ്റ്റംസ് പ്രഖ്യാപനങ്ങള്‍ 23,736 എണ്ണം ആണ്. കസ്റ്റംസ് പ്രഖ്യാപനങ്ങളുടെ നടപടികള്‍ കഴിഞ്ഞ മാസങ്ങളില്‍ പൂര്‍ത്തിയായിരുന്നു എന്നും ഇന്‍റെര്‍നെറ്റിലൂടെ സാധനങ്ങള്‍ കടത്തിവിടാന്‍ സഹായിച്ചിട്ടുണ്ടെന്നും അതോറിറ്റി അറിയിച്ചു. കൊറോണ വൈറസ്‌ ഉണ്ടായിട്ടും വ്യക്തിഗത ചരക്കുകളും ഇറക്കുമതി നിരക്ക്, ദിവസേന വലിയ വര്‍ധനവിന് സാക്ഷ്യം വഹിച്ചു, കൊറിയര്‍ കമ്പനികളുടെ ഇറക്കുമതി നിരക്ക് ഉദാഹരണത്തിന് ഡിഎച്എല്‍ അരമെക്സ് എന്നിവയും ഏകദേശം 40% ശതമാനം വര്‍ദ്ധിച്ചു.ഇറക്കുമതി ചെയ്ത വ്യക്തിഗത വസ്തുക്കളുടെ കസ്റ്റംസ് തിരുവ എത്രയാണെന്നും രസീത് ലഭിച്ചുകഴിഞ്ഞാല്‍ ആളുകള്‍ക്ക് കൊറിയര്‍ കമ്പനികള്‍ക്ക് നല്‍കുന്ന തുക എങ്ങനെ ഉറപ്പാക്കാമെന്നും അതോറിറ്റി അറിയിച്ചു.

കയറ്റുമതി ഇന്‍വോയ്സിന്‍റെ വലിയ കമ്പനി ബ്രോക്കറിലൂടെയും റവന്യു വകുപ്പ് ഉദ്യോഗസ്തരിലൂടെയും അടച്ച തുക ഇറക്കുമതിക്കാരന് പരിശോധിക്കാമെന്നും അതോറിറ്റി അറിയിച്ചു. കസ്റംസ് തിരുവയില്‍നിന്നു ഒഴിവാക്കിയ ചരക്കുകള്‍ അല്‍നദീബ് സിസ്റ്റത്തിലും ഒഴിവാക്കിയ വസ്തുക്കളുടെ കോഡ് അല്ലെങ്കില്‍ ജിഎസിയുടെ വെബ്സൈറ്റില്‍ ലിസ്റ്റുകള്‍ വഴി ലഭ്യമാണ്.

Latest news
MORE IN LATEST NEWS

MOST POPULAR