34.4 C
Qatar
Sunday, April 19, 2026

ഖത്തര്‍ അമീര്‍ ലിബിയ പ്രതിനിധിയുമായി കൂടികാഴ്ച നടത്തി.

- Advertisement -

ദോഹ: അമീർ എച്ച് എച്ച് ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ലിബിയ ഹൈ കൗൺസിൽ ഓഫ് സ്റ്റേറ്റ് ചെയർമാൻ ഖാലിദ് അമർ അൽ മിശ്രിയുമായി കൂടികാഴ്ച നടത്തി. അമീരി ദിവാനിലെ ഓഫീസിൽ വെച്ചാണ്‌ ഇന്ന് രാവിലെ കൂടികാഴ്ച നടത്തിയത്.

ലിബിയയിലെ ഏറ്റവും പുതിയ വിശേഷങ്ങള്‍ക്ക് പുറമേ, ഇരു സഹോദരരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും അവ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള വഴികളും യോഗത്തിൽ ഇരുവരും അവലോകനം ചെയ്തു.

- Advertisement -

യോഗത്തിൽ ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ക്കൊപ്പം ഷൂറ കൗൺസിൽ സ്പീക്കർ എച്ച്.ഇ.അഹമ്മദ് ബിൻ അബ്ദുല്ല ബിൻ സൈദ് അൽ മഹമൂദും കൂടികാഴ്ചയില്‍ പങ്കെടുത്തു.

Latest news
MORE IN LATEST NEWS

MOST POPULAR