27.7 C
Qatar
Thursday, April 16, 2026

സ്കൂളുകൾ തുറന്നതിനെ തുടർന്ന് കുട്ടികൾക്ക് രോഗബാധ, ആശങ്കപ്പേടെണ്ടതില്ലെന്ന് സർക്കാർ.

- Advertisement -

ഹൈദരാബാദ് : സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറയുന്നതിന്റെ സാഹചര്യത്തിൽ സ്കൂളുകളുടെ പ്രവർത്തനമാരംഭിച്ച സംഭവത്തിൽ വിശദീകരണവുമായി സർക്കാർ. നവംബർ രണ്ടാം തിയ്യതി മുതലാണ് 9,10 എന്നീ ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ ആരംഭിച്ചത്. എന്നാൽ ഇതിന്റെ ഭാഗമായി 262 വിദ്യാർത്ഥികൾക്കും 160 അധ്യാപകർക്കുമാണ് രോഗബാധ സ്ഥീതികരിച്ചിരിക്കുന്നത്. സ്കൂൾ കമ്മിഷണർ വി ചിന്ന വിരഭ ദ്രുഡുവാണ് സ്കൂളിൽ രോഗബാധ സ്ഥീതികരിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്.

അതേസമയം വിദ്യാർത്ഥികൾ സ്കൂളിൽ എത്തിയ എണ്ണവുമായി താരതമ്യം ചെയുമ്പോൾ ആശങ്കപെടേണ്ടതില്ലെന്നും പ്രവർത്തനമാരംഭിച്ച എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങളും കോവിഡ് പ്രോട്ടോകോൾ പാലിക്കുന്നുണ്ടെന്നും കമ്മീഷണർ വ്യക്തമാക്കി.
സംസ്ഥാനത്ത് ആകെ 9.75 ലക്ഷം വിദ്യാർത്ഥികളാണ് 9,10 എന്നീ ക്ലാസുകളിലായുള്ളത്. ഇവരിൽ 3.93 ലക്ഷം വിദ്യാർത്ഥികളാണ് സ്കൂളിലെത്തിയതെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചത്.

Latest news
MORE IN LATEST NEWS

MOST POPULAR