ടോറെന്റോ: കൊവിഡ് 19 പ്രതിരോധ വാക്സിന്‍ 2021 ആദ്യം തന്നെ കാനഡയില്‍ എത്തുമെന്ന് കാനഡയുടെ പൊതുസേവന,സംഭരണ മന്ത്രി. വൈറസ് പ്രതിരോധവാക്സിന്‍ കയറ്റുമതിയുമായി ബന്ധപ്പെട്ട ഡെലിവറി ഷെഡ്‌യൂളുകളുടെ കാര്യങ്ങള്‍ കാനഡയിലെ മരുന്നു നിര്‍മാതാക്കളുമായി ചര്‍ച്ചകള്‍ നടത്തി വരുകയാണെന്നും മന്ത്രി പറഞ്ഞു.
ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍,റെഗുലേറ്ററി അംഗീകാരങ്ങള്‍,ഉത്പാദനശേഷി എന്നിവയെ ആശ്രയിച്ചായിരിക്കും മരുന്ന് ഡെലിവറികളുടെ സമയം കൃത്യമായി പറയാന്‍ സാധിക്കുകയുള്ളുവെന്നും മന്ത്രി അനിത ആനന്ദ് പറഞ്ഞു.ഇവയെല്ലാം നേരത്തെവന്നാല്‍ വേഗം തന്നെ വാക്സിന്‍ ഡെലിവറി ചര്‍ച്ചകള്‍ സര്‍ക്കാര്‍ ആരംഭിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
വാക്സിന്‍ നിര്‍മാതാക്കളായ മോഡോണ ഇങ്ക്,ഫൈസര്‍ ഇങ്ക്,നോവ വാക്സ് ഇങ്ക്, ജോണ്സന്‍ ആന്‍ഡ് ജോണ്സന്‍ ഇങ്ക് എന്നിവരുമായി കാനഡക്ക് കരാറുണ്ട്.ഇതില്‍ ഏത് കമ്പനിയാണ് ആദ്യം ഡെലിവറി ചെയ്യേണ്ടതെന്ന് മന്ത്രി പറഞ്ഞിട്ടില്ല. എന്നാല്‍ വാക്സിന്‍ നിര്‍മ്മാണപുരോഗതിയില്‍ ഫൈസര്‍,മോഡോണ എന്നീ കമ്പനികള്‍ മുന്നിലാണ്.ഈ രണ്ട് കമ്പനികളിലെയും മുപ്പതിനായിരത്തോളം വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള അവസാനഘട്ട ട്രൈലുകള്‍ ഉടന്പൂര്‍ണമാകും.ഒക്ടോബറില്‍ തന്നെ ഡാറ്റയുടെ ആദ്യ വിശകലനം ലഭിക്കുമെന്ന് ഫൈസര്‍ ഇങ്ക് പറഞ്ഞു.
