27.7 C
Qatar
Thursday, April 16, 2026

കോവിഡ് 19 : കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മന്ത്രാലയം നടത്തിയത് 10,044 ടെസ്റ്റുകള്‍.

- Advertisement -

ദോഹ : ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 250 പുതിയ കൊറോണ കേസുകള്‍ സ്ഥിതീകരിച്ചു. 267 പേര്‍ വൈറസില്‍ നിന്ന് രോഗമുക്തി നേടി. ഇതോടെ കോവിഡ്‌ മുക്തി നേടിയവരുടെ ആകെ എണ്ണം 1,28,884 ആണ്. സ്ഥിതീകരിച്ച 250 കേസുകളില്‍ 212 എണ്ണം പ്രാദേശിക കേസുകളും 38 എണ്ണം വിദേശത്ത് നിന്ന് മടങ്ങിയെത്തിയവരുമാണ്. ഇതോടെ ഖത്തറില്‍ ആകെ കോവിഡ്‌ ബാധിച്ച് മരിച്ച ആളുകളുടെ എണ്ണം 230 ആണ്.

ഖത്തറില്‍ കോവിഡ്‌ സ്ഥിതീകരിച്ച ആകെ ആളുകളുടെ എണ്ണം 1,31,939 ആണ്. നിലവില്‍ 2,825 കേസുകളാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 10,044 ടെസ്റ്റുകളാണ് മന്ത്രാലയം നടത്തിയത്. ഇതുവരെ മന്ത്രാലയം നടത്തിയ ആകെ ടെസ്റ്റുകളുടെ എണ്ണം 9,60,075 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 41 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതോടെ ആശുപത്രിയില്‍ കഴിയുന്ന ആകെ ആളുകളുടെ എണ്ണം 388 ആണ്.

- Advertisement -

വൈറസ് ബാധയെത്തുടർന്നുണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് മൂന്ന് രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. നിലവില്‍ 38 പേരാണ് തീവ്രപരിചരണത്തിൽ വൈദ്യസഹായം തേടുന്നത്.

ഖത്തറിൽ COVID-19 ന്റെ നിയന്ത്രണങ്ങൾ ക്രമേണ നീക്കംചെയ്യുമ്പോൾ, മുൻകരുതൽ നടപടികൾ പാലിച്ച് വൈറസ് നിയന്ത്രിക്കുന്നതിൽ എല്ലാവരും തങ്ങളുടെ പങ്ക് വഹിക്കേണ്ടത് പ്രധാനമാണെന്ന് ആരോഗ്യമന്ത്രാലയം ജനങ്ങളെ ഓര്‍മപ്പെടുത്തി.

  • ശാരീരിക അകലം പാലിക്കുക.
  • മറ്റുള്ളവരുമായുള്ള സമ്പർക്കം, തിരക്കേറിയ സ്ഥലങ്ങലിലേക്കുള്ള യാത്ര, മറ്റ് ആളുകൾ ഒത്തുചേരുന്ന സ്ഥലങ്ങളിലേക്ക് പോകുന്നത് എന്നിവയെല്ലാം ഒഴിവാക്കുക.
  • മാസ്ക് കൃത്യമായി ധരിക്കുക.
  • പതിവായി കൈ കഴുകുക.
Latest news
MORE IN LATEST NEWS

MOST POPULAR