ദോഹ : രാജ്യത്തെ വീടുകളിലെ അടുക്കളകളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അപകടങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. അടുക്കളകളില്‍ ഉണ്ടാകുന്ന അപകടങ്ങളെകുറിച്ചും അവ ഒഴിവാക്കാനുള്ള സുരക്ഷ നിര്‍ദേശങ്ങളും ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.
അടുക്കളകളില്‍ നിത്യേനെ ഉപയോഗിക്കുന്ന ഗ്യാസ് സിലിണ്ടര്‍ മുതല്‍ ഓവന്‍ വരെയുള്ള ഉപകരണങ്ങള്‍ പരിശോധിക്കയും അഗ്നിശമന ഉപകരണങ്ങള്‍ കൃത്യമായി വര്‍ക്ക് ചെയ്യുന്നുണ്ടോ എന്നെല്ലാം പരിശോധിക്കുകയും വേണം. കൂടാതെ പാചകം ചെയ്യുന്ന സമയം അടുക്കളയില്‍ നിന്ന് കുട്ടികളെ പരമവാധി ഒഴിവാക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
