34.4 C
Qatar
Sunday, April 19, 2026

ഖത്തര്‍ പ്രധാനമന്ത്രി സംസ്ഥാനത്തെ കെട്ടിട നിര്‍മാണ ഗൈഡ് പുറത്തിറക്കി

- Advertisement -

ദോഹ : ഖത്തർ സംസ്ഥാനത്തെ കെട്ടിട നിർമ്മാണ ഗൈഡ്” പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ എച്ച് ഇ ഷെയ്ഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനി ഇന്നലെ പുറത്തിറക്കി. സംസ്ഥാന കെട്ടിടങ്ങളുടെ ആസൂത്രണവും ഡിസൈൻ ആവശ്യകതകളും കെട്ടിട നിർമാണ അനുമതി ആവശ്യകതകളും അവ നൽകുന്നതിനുള്ള നടപടിക്രമങ്ങളുമാണ് ഗൈഡില്‍ അടങ്ങിയിരിക്കുന്നത്.

ഇലക്ട്രോണിക് സംവിധാനത്തിലും, പേപ്പർ പതിപ്പുകളിലും ലഭ്യമായ ഗൈഡ്, പൗരന്മാർക്കും ഖത്തറിലെ നിക്ഷേപകർക്കും എല്ലാ ഇടപാടുകളും നടപടിക്രമങ്ങളും അറിയുന്നത് എളുപ്പമാക്കുകയും നിർമ്മാണ മേഖലയുടെ സാമ്പത്തിക അന്തരീക്ഷം ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഉദ്ഘാടന ചടങ്ങിൽ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രി എച്ച്. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ സുബായി തുടങ്ങി നിരവധി മന്ത്രാലയ ഉദ്യോഗസ്ഥരും പങ്കെടുത്തു.

Latest news
MORE IN LATEST NEWS

MOST POPULAR