25.1 C
Qatar
Thursday, April 16, 2026

ജോലി നഷ്ട്ടപ്പെട്ടവര്‍ക്കായി ഇതാ ലേബര്‍ റീ- എംപ്ലോയ്മെൻറ് പ്ലാറ്റ്ഫോം ഒരുങ്ങിക്കഴിഞ്ഞു.

- Advertisement -

ദോഹ: കോവിഡ്​ പ്രതിസന്ധിയിൽ രാജ്യത്ത് ജോലി നഷ്​ടപ്പെട്ട പ്രവാസി തൊഴിലാളികൾക്ക്​ വീണ്ടും ജോലി കിട്ടാൻ സഹായിക്കുന്ന ഖത്തർ ചേംബറിൻെറ ഓൺലൈൻ സംവിധാനം ഒരുങ്ങികഴിഞ്ഞു. ഭരണനിർവഹണ വികസന, തൊഴിൽ സാമൂഹികകാര്യ മന്ത്രാലയവുമായി സഹകരിച്ചാണ് ജൂലൈ മാസത്തില്‍ ഈ പ്രവര്‍ത്തനം ആരംഭിച്ചത്. ലേബർ റീ–എംപ്ലോയ്മെൻറ് പ്ലാറ്റ്ഫോം എന്നാണ് ഈ പദ്ധതിക്ക് പേര് നല്‍കിയിരിക്കുന്നത്.

പ്രവാസി തൊഴിലാളികൾക്കായി ഖത്തർ ചേംബർ തയാറാക്കിയ ഒാൺലൈൻ ജോബ് പോർട്ടളില്‍ ആണ്​ തൊഴില്‍ നഷ്ട്ടപ്പെട്ടവര്‍ക്കായി കൂടുതൽ സംവിധാനങ്ങൾ കൂട്ടിച്ചേർത്തിരിക്കുന്നത്. പോർട്ടലിൽ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾക്കും രജിസ്​റ്റർ ചെയ്യാനുള്ള സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുപ്രകാരം പുതിയ ജീവനക്കാരെ തേടുന്ന കമ്പനികൾക്കും ലിങ്ക് വഴി പോർട്ടലിൽ പ്രവേശിക്കാം. തൊഴിൽ മന്ത്രാലയത്തിനെയും ഖത്തർ ചേംബറിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ ഇലക്ട്രോണിക് ലിങ്കും പോർട്ടലിൽ ഇതിനോടകം ഉൾപ്പെടുത്തിയിട്ടുണ്ട്.

- Advertisement -

​.

Latest news
MORE IN LATEST NEWS

MOST POPULAR