- Advertisement -
അറബ് നയതന്ത്ര ദൗത്യ മേധാവികളുമായുള്ള പോളണ്ട് വിദേശകാര്യ മന്ത്രിയുടെ യോഗത്തിൽ ഖത്തർ പ്രതിനിധി പങ്കെടുത്തു. പോളണ്ട് റിപ്പബ്ലിക്കിലെ ഖത്തർ സ്റ്റേറ്റ് അംബാസഡർ എച്ച്.ഇ. അബ്ദുല്ല ബിൻ അബ്ദുൾറഹ്മാൻ ഫഖ്‌റൂവാണ് ഖത്തർറിനെ പ്രതിനിധികരിച്ചു കൊണ്ട് പങ്കെടുത്തത്. വീഡിയോ കോൺഫ്രൻസിങ് വഴിയായിരുന്നു യോഗം. രാഷ്ട്രീയ അന്താരാഷ്ട്ര, പ്രാദേശിക സംഭവവികാസങ്ങൾക്ക് പുറമേ പോളണ്ടും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗങ്ങളെക്കുറിച്ചും യോഗത്തിൽ അവർ ചർച്ച ചെയ്തു.
