27.7 C
Qatar
Thursday, April 16, 2026

‘ആര്‍ട്ടിസ്റ്റ്സ് ഇന്‍ ടൈം ഓഫ് കോവിഡ്‌ 19’ ന്‍റെ രണ്ടാം ഭാഗത്തിന് തുടക്കംകുറിച്ചു.

- Advertisement -

ദോഹ : ഖത്തറിലെ ഷെയ്ഖ് ഫൈസൽ ബിൻ കാസിം അൽ താനി (എഫ്ബിക്യു) മ്യൂസിയത്തില്‍ വെച്ച് ഇന്ന് വൈറ്റ് മജ്‌ലിസിലെ ത്രീ പാർട്ട് എക്സിബിഷൻ സീരീസിന്റെ രണ്ടാം ഭാഗം അനാച്ഛാദനം ചെയ്തു.“ആർട്ടിസ്റ്റ്സ് ഇൻ ടൈം ഓഫ് കോവിഡ് -19” എന്ന എക്സിബിഷന്റെ ആദ്യ ഭാഗത്തിന്റെ വിജയത്തെത്തുടർന്നാണ് ഈ ചടങ്ങ് സംഘടിപ്പിച്ചത്. കഴിഞ്ഞ ഏപ്രിലിൽ, എഫ്‌ബിക്യു മ്യൂസിയം ഒരു വലിയ കമ്മ്യൂണിറ്റി പ്രോജക്റ്റ് ഖത്തറിലെ കലാകാരന്മാരെ ക്ഷണിച്ച് കലാസൃഷ്ടികൾ സമർപ്പിക്കാൻ ഇതോടൊപ്പം ക്ഷണിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ മാസങ്ങളിലുടനീളം രാജ്യത്തെ സജീവമായ ക്രിയേറ്റീവ് കമ്മ്യൂണിറ്റിയുടെ ആകർഷകവും വൈവിധ്യവുമാർന്ന കലാസൃഷ്ടികൾ FBQ മ്യൂസിയത്തിന് ഇതിനോടകം ലഭിച്ചിട്ടുണ്ട്. കലാസൃഷ്ടികൾ ഇപ്പോൾ മൂന്ന് ഭാഗങ്ങളുള്ള എക്സിബിഷനായാണ്‌ പ്രദർശിപ്പിച്ചിരിക്കുന്നത്, അതിൽ ആദ്യത്തേത് സെപ്റ്റംബർ 4 മുതൽ ഒക്ടോബർ 3 വരെ നടന്നിരുന്നു. കലാപ്രേമികൾക്കും മ്യൂസിയം സന്ദർശകർക്കും ഒരു പ്രത്യേക അനുഭവവും പ്രചോദനാത്മകമായ കലാസൃഷ്ടികളും പ്രദര്‍ശനം വഴി നല്‍കുന്നുണ്ട്.

Latest news
MORE IN LATEST NEWS

MOST POPULAR