25 C
Qatar
Thursday, April 16, 2026

ലോക കപ്പ് മുന്നോട്ട് വക്കുന്നത് പരിസ്ഥിതി സൗഹാര്‍ദമെന്ന് സുപ്രീം കമ്മറ്റി

- Advertisement -

ദോഹ: ഖത്തര്‍ ലോക കപ്പ് മുന്നോട്ട് വക്കുന്നത് പരിസ്ഥിതി സൗഹാര്‍ദമെന്ന് സുപ്രീം കമ്മറ്റി മേധാവി അല്‍ തവാദി ചൂണ്ടിക്കാട്ടി. ഖത്തര്‍ സുസ്ഥിര വാരത്തോട് അനുബന്ധിച്ച് ഒരു വെബിനാറില്‍ സംസാരിച്ചു കൊണ്ടിരിക്കെ ആണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം പൂര്‍ണമായും പൊളിച്ചുനീക്കാന്‍ സാധിക്കുന്ന ഖത്തറിലെ റാസ് അബൂ അബൂദ് സ്റ്റേഡിയവും, ഖത്തര്‍ ലോക കപ്പ് സ്റ്റേഡിയങ്ങള്‍ക്ക് ചുറ്റുമുള്ള ഹരിതവത്കരണ പദ്ധതികളും ആഗോള ശ്രദ്ധ നേടിയതാണെന്നും ഇത്തരത്തില്‍ പരിസ്ഥിതിയോട് ഇണങ്ങി ചേര്‍ന്ന് നടത്തുന്ന ആദ്യത്തെ വേള്‍ഡ് കപ്പ്‌ മത്സരമാണിതെന്നും അദേഹം പറഞ്ഞു.

- Advertisement -

കൂടാതെ ഇത്തരം ആശയങ്ങള്‍ വരും ലോക കപ്പ്‌ മത്സരങ്ങളിലെ സംഘാടകര്‍ക്ക് ഒരുക്കുവാനുള്ള മാതൃകയാണെന്നും അല്‍ തവാദി കൂട്ടിച്ചേര്‍ത്തു.

Latest news
MORE IN LATEST NEWS

MOST POPULAR