25.1 C
Qatar
Thursday, April 16, 2026

ദോഹയിലേക്ക് തിരിച്ചു വരാനാകാതെ പതിമൂവായിരത്തോളം തൊഴിലാളികള്‍.

- Advertisement -

ദോഹ : കോവിഡ് വ്യാപനം മൂലം നാട്ടിൽ കുടുങ്ങിയ 13000 ഓളം ബാംഗ്ലാദേശ് പൗരന്മാർ ദോഹയിലേക്ക് തിരിച്ചു വരാനാകാതെ പ്രതിസന്ധിയിലാണ്. കോവിഡ് കാലയളവിൽ ഖത്തർ സർക്കാർ ഏർപ്പെടുത്തിയ എൻട്രി പെർമിറ്റ്‌ ലഭിക്കാത്തതിന്റെ കാരണത്താലാണ് തിരിച്ചുവരാൻ കഴിയാത്തത്. ബാംഗ്ലാദേശിലെ പ്രാദേശിക മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

സ്വദേശത്ത് നിന്ന് ദോഹയിലേക്ക് തിരിച്ചുവരാൻ കഴിയാതെ കുടുങ്ങികിടക്കുന്ന ഇവർ ഇപ്പോൾ വലിയ തൊഴിലില്ലായ്മയാണ് നേരിടുന്നത്. ഖത്തറിന്റെ എൻട്രി പെർമിറ്റ്‌ വ്യവസ്ഥയുടെ സാങ്കേതിക നിയമങ്ങൾ അനുകൂലമാകാത്തതിന്റെ കാരണം നിരവധി മലയാളികളും ഈ പ്രതിസന്ധി നേരിടുന്നുണ്ട്.

Latest news
MORE IN LATEST NEWS

MOST POPULAR