22.6 C
Qatar
Thursday, April 16, 2026

മെഡിക്കൽ സിറ്റി ഇന്റർസെക്ഷനിൽ മൂന്ന് ദിവസത്തെ താൽക്കാലിക അടച്ചിടൽ പ്രഖ്യാപിച്ച് അഷ്ഘൽ

- Advertisement -

ദോഹ: ആഗസ്ത് 24 ബുധനാഴ്ച മുതൽ മെഡിക്കൽ സിറ്റി ഇന്റർസെക്ഷനിൽ അഷ്ഘൽ മൂന്ന് ദിവസത്തെ താൽക്കാലിക അടച്ചിടൽ പ്രഖ്യാപിച്ചു.

വൈറ്റ് പാലസ് കവലയിൽ നിന്ന് ടിവി ഇന്റർസെക്‌ഷനിലേക്കും ബുധൻ, വ്യാഴം ദിവസങ്ങളിൽ പുലർച്ചെ 12:00 മുതൽ പുലർച്ചെ 5:00 വരെ കോർണിഷിലേക്കുള്ള വലത് തിരിവിനെയും വെള്ളിയാഴ്ച രാത്രി 12:00 മുതൽ രാവിലെ 10 വരെയായിരിക്കും അടച്ചിടുക.

- Advertisement -

ഇന്റർസെക്ഷന്റെ ഭാഗിക അടച്ചുപൂട്ടൽ കാലയളവിൽ
വൈറ്റ് പാലസ് ഇന്റർസെക്ഷനിൽ നിന്ന് ടിവി ഇന്ററിലേക്കോ കോർണിഷിലേക്കോ പോകുന്ന റോഡ് ഉപയോക്താക്കൾ മെഡിക്കൽ സിറ്റി ഇന്റർസെക്ഷനിൽ നിന്ന് മുഹമ്മദ് ബിൻ താനി സ്ട്രീറ്റിലേക്ക് ഇടത്തേക്ക് തിരിഞ്ഞ് ഒളിമ്പിക് ഇന്റർസെക്ഷനിലെത്തി യു-ടേൺ എടുത്ത് കോർണിഷിലേക്ക് തുടരുകയോ ടിവിയിലേക്ക് ഇടത്തേക്ക് തിരിയുകയോ ചെയ്യാൻ നിർദ്ദേശിക്കുന്നു.

വെള്ളപ്പൊക്ക പ്രതിരോധ പദ്ധതിയുടെ ഭാഗമായി അസ്ഫാൽറ്റ് പ്രവൃത്തി നടപ്പാക്കാനാണ് താത്കാലിക അടച്ചുപൂട്ടൽ ലക്ഷ്യമിടുന്നത്.

- Advertisement -

Content Highlights: Three-day partial closure at Medical City intersection

Latest news
MORE IN LATEST NEWS

MOST POPULAR