27.7 C
Qatar
Thursday, April 16, 2026

ഖത്തറിൽ ഇന്ന് 3 കോവിഡ് മരണം, പ്രതിദിന കോവിഡ് കേസുകൾ 300ന് താഴെയെത്തി

- Advertisement -

ദോഹ: ഖത്തറിൽ ഇന്ന് 297 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ സമയത്തിനുള്ളിൽ കോവിഡിൽ നിന്ന് 779 പേർ രോഗമുക്തരായി. ഇതോടെ ഖത്തറിൽ ഇതു വരെ രോഗമുക്തി നേടിയവരുടെ എണ്ണം 351,746 ആയി.

297 കോവിഡ് കേസുകളിൽ 249 പേർ സമ്പർക്കം മൂലവും വിദേശത്തു നിന്നു തിരിച്ചു വന്ന 48 പേരുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ഖത്തറിൽ ഇന്ന് കോവിഡ് മൂലം 3 പേർ (75,83,89 വയസ്സ് ) മരിച്ചു. ഇതോടെ ഖത്തറിൽ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 667 ആയി ഉയർന്നു. വാക്‌സിനേഷൻ ക്യാമ്പയിൻ തുടങ്ങിയതിനു ശേഷം ഖത്തറിൽ 6,303,572 വാക്‌സിൻ ഡോസുകൾ നൽകാൻ സാധിച്ചിട്ടുണ്ട്.

- Advertisement -

കഴിഞ്ഞ 24 മണിക്കൂറിനിടെ 2,787 ഡോസ് കോവിഡ് വാക്‌സിനുകൾ നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഖത്തറിൽ ഇതു വരെ റെക്കോർഡ് ചെയ്ത പോസിറ്റീവ് കോവിഡ് കേസുകളുടെ എണ്ണം 356,363 ആണ്. നിലവിൽ സജീവമായി 3,950 കോവിഡ് കേസുകൾ ചികിത്സയിലുണ്ട്. ഇതു വരെ നൽകിയ കോവിഡ് ബൂസ്റ്റർ ഡോസുകളുടെ എണ്ണം 1,212,354 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 15,529പേർ കോവിഡ് ടെസ്റ്റ്‌ നടത്തിയിട്ടുണ്ട്. ഇതോടെ ഇതു വരെ നടത്തിയ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 3,370,001 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ ആരെയും ഐസിയുവിലേക്ക് മാറ്റേണ്ടി വന്നിട്ടില്ല. നിലവിൽ ഹോസ്പിറ്റൽ ഐസിയുകളിൽ ചികിത്സ തുടരുന്നവരുടെ എണ്ണം 23ആയി തുടരുന്നു. കോവിഡ് സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധയും മുൻകരുതലും ആവശ്യമാണെന്ന് പൊതുജനാരോഗ്യമന്ത്രാലയം നിർദേശിക്കുന്നു.

Latest news
MORE IN LATEST NEWS

MOST POPULAR