ദോഹ: ഇന്ന് മൂന്ന് ഖത്തർ പൈതൃക സ്ഥലങ്ങൾ കൂടി ഐസെസ്കോ പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയെന്നു ഖത്തർ മ്യൂസിയങ്ങൾ പ്രഖ്യാപിച്ചു. ഇസ്ലാമിക് എജ്യുക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷന്റെ (ISESCO) ഇസ്ലാമിക് വേൾഡ് ഹെറിറ്റേജ് കമ്മിറ്റിയുടെ (IWSC) ഒൻപതാമത്തെ മീറ്റിംഗിലാണ് ഈ വിവരണം വന്നിരിക്കുന്നത്.
മൂന്ന് ഖത്തർ പുരാവസ്തു സൈറ്റുകൾ ഉൾപ്പെടെയുള്ള(അൽ റക്യാത് ഫോർട്ട്, ബർസാൻ ടവേഴ്സ്, അൽ ഖുലൈഫി ഹെറിറ്റേജ് ഹൗസ്)
97 പുതിയ ചരിത്ര സ്ഥലങ്ങളും സാംസ്കാരിക ഘടകങ്ങളും കൂടി ഐസെസ്കോ ഇസ്ലാമിക് വേൾഡ് ഹെറിറ്റേജ് ലിസ്റ്റിൽ രേഖപ്പെടുത്താൻ ഇസ്ലാമിക് വേൾഡ് ഹെറിറ്റേജ് കമ്മിറ്റി തീരുമാനിച്ചു.
https://twitter.com/PeninsulaQatar/status/1439210677231628289?s=19
ഈ മൂന്ന് പുരാവസ്തു സൈറ്റുകളും 2019 ഡിസംബറിൽ ഇസ്ലാമിക ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള മറ്റ് ഖത്തർ സൈറ്റുകളിലേക്ക് ചേർത്തിട്ടുണ്ട്. അവ അൽ സുബാര ഫോർട്ട്, അൽ ജസ്സാസിയ സൈറ്റ്, പഴയ അമീരി കൊട്ടാരം (ഖത്തറിലെ ഷെയ്ഖ് അബ്ദുള്ള ബിൻ ജാസിം കൊട്ടാരം) നാഷണൽ മ്യൂസിയം), അൽ റുവൈസ് പള്ളി എന്നിവയാണ്. ഇതോടെ ഐസെസ്കോ ഇസ്ലാമിക് വേൾഡ് ഹെറിറ്റേജ് ലിസ്റ്റിലെ ഖത്തർ പുരാവസ്തു സ്ഥലങ്ങളുടെ എണ്ണം ഏഴായി ഉയർന്നു.
