25.1 C
Qatar
Thursday, April 16, 2026

ലോകകപ്പ് പ്രമാണിച്ച് ഖത്തർ വീടുകളിലും വിനോദസഞ്ചാരികൾക്ക് താമസിക്കാൻ അവസരമൊരുക്കാൻ ഖത്തർ ടൂറിസം

- Advertisement -

ദോഹ: ഒരു ഖത്തരി വീട്ടിലെ താമസം എങ്ങനെയായിരിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എന്നാൽ അടുത്ത വർഷം ലോകകപ്പിനായി ഖത്തറിലേക്ക് വരുന്ന വിനോദസഞ്ചാരികൾക്ക് ഇത്തരത്തിലുള്ള പ്രാദേശിക സംസ്കാരത്തിൽ മുഴുകുന്നതിന് ഖത്തർ അവസരമൊരുക്കുകയാണ്.

മുനിസിപ്പാലിറ്റി ആൻഡ് പരിസ്ഥിതി മന്ത്രാലയത്തിലെ (എംഎംഇ) മുനിസിപ്പൽ കാര്യങ്ങളുടെ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മൻസൂർ അബ്ദുള്ള അൽ മഹ്മൂദിന്റെ അഭിപ്രായത്തിൽ ഖത്തർ ടൂറിസവും എംഎംഇയും തമ്മിൽ ഖത്തർ ഹൗസുകൾ വിനോദസഞ്ചാരികൾക്കുള്ള അവധിക്കാല താമസസൗകര്യങ്ങക്കായി ഉൾപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടക്കുന്നുണ്ടെന്നു വ്യക്തമാക്കി.

- Advertisement -

“ഖത്തർ ജനങ്ങൾക്ക് ഹ്രസ്വകാല അടിസ്ഥാനത്തിൽ വിനോദസഞ്ചാരികൾക്ക് അവരുടെ വീട് വാടകയ്ക്ക് നൽകാൻ ഖത്തർ ടൂറിസം ഒരു പുതിയ നിയന്ത്രണം കൊണ്ടുവരുന്നു. മുനിസിപ്പാലിറ്റിയും പരിസ്ഥിതി മന്ത്രാലയവും ഖത്തർ ടൂറിസവും തമ്മിൽ ഇത് സംബന്ധിച്ച് ഒരു നിയന്ത്രണം ഉണ്ടാക്കാൻ നിലവിലെ ചർച്ചകൾ നടക്കുന്നുണ്ട്.” കഴിഞ്ഞ ദിവസം ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (ക്യുഎൻസിസി) സമാപിച്ച ബിൽഡ് യുവർ ഹൗസ് 2021 പ്രദർശനത്തോടനുബന്ധിച്ച് പെനിൻസുലയോട് സംസാരിക്കവെ അൽ മഹ്മൂദ് പറഞ്ഞു.

അംഗീകാരം ലഭിച്ചുകഴിഞ്ഞാൽ, ലോകകപ്പ് സന്ദർശകർ ഖത്തർ വീടുകളിൽ താമസിക്കാൻ തീരുമാനമുണ്ടായേക്കാം. കൂടാതെ ഹോട്ടലുകൾ, ഓൺബോർഡ് ക്രൂയിസ് കപ്പലുകൾ, ആഡംബര ക്യാമ്പ് സൈറ്റുകൾ, മറ്റ് നിയന്ത്രിത അവധിക്കാല ഭവനങ്ങൾ എന്നിവയുൾപ്പെടെ ധാരാളം താമസസൗകര്യങ്ങൾ വിനോദസഞ്ചരികൾക്ക് ലഭ്യമാകും.

- Advertisement -

ഖത്തർ ടൂറിസം അടുത്തിടെ രാജ്യത്ത് ‘ഹോളിഡേ ഹോംസ്’ പ്രോഗ്രാമിന്റെ പ്രവർത്തനങ്ങളിൽ നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചത് ശ്രദ്ധിക്കപ്പെടേണ്ട ഒന്നാണ്. വിനോദസഞ്ചാര മേഖലകളിലെ അപ്പാർട്ട്മെന്റുകളോ വില്ലകളോ മറ്റ് പ്രദേശങ്ങളിലെ ഒറ്റപ്പെട്ട വില്ലകളോ വാടകയ്ക്ക് എടുക്കുന്ന ഉടമകൾ ലൈസൻസിനായി അപേക്ഷിക്കാനും അവരുടെ സ്വത്തുക്കൾ തുടർച്ചയായി 30 ദിവസത്തിൽ കൂടാത്ത താൽക്കാലിക കാലയളവിൽ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾക്ക് വാടകയ്ക്ക് നൽകാനുള്ള ക്ലാസിഫിക്കേഷൻ പ്രക്രിയക്കും ഖത്തർ പ്രോത്സാഹനം നൽകി വരുന്നുണ്ട്.

Latest news
MORE IN LATEST NEWS

MOST POPULAR