29.2 C
Qatar
Thursday, April 16, 2026

ഖത്തറിൽ നിന്നും ആദ്യത്തെ ഫിലിം ഡിസ്ട്രിബ്യുഷൻ കമ്പനിയായി ട്രൂത്ത് ഗ്ലോബൽ ഫിലിംസ്

- Advertisement -

ദോഹ: ഖത്തറിൽ നിന്നും ആദ്യത്തെ ഫിലിം ഡിസ്ട്രിബ്യുഷൻ കമ്പനിയായ ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആദ്യമായി പുറത്തിറക്കിയത് മെഗാ സ്റ്റാർ മമ്മുട്ടി ചിത്രമായ “ദി പ്രീസ്റ്”. ഖത്തറിൽ ആദ്യമായാണ് ഒരു ഓവർസീസ് ഫിലിം ഡിസ്ട്രിബ്യുഷൻ കമ്പനി സ്ഥാപിതമാകുന്നത്.

റിയൽ എസ്റ്റേറ്റ് കമ്പനിയായ ട്രൂത്ത് ഗ്രൂപ്പിന്റെ ചെയർമാൻ അബ്ദുൽ സമദ് ആണ് സ്ഥാപകൻ. മലയാളം റേഡിയോ എഫ്.എം ആർ.ജെ സൂരജും സംവിധായകൻ സലിം അഹമ്മദും പാട്ണർമാരാണ്. ഇതുവരെ യുള്ള കണക്കുകൾ പ്രകാരം ഗൾഫിൽ ഏറ്റവും കൂടുതൽ തീയറ്ററുകളിൽ റീലീസ് ചെയുന്ന മലയാള സിനിമ എന്ന റെക്കോർഡും ‌ദി പ്രീസ്റ് സ്വന്തമാക്കി. ഇത് വരെ 108 കേന്ദ്രങ്ങളിലായാണ് സിനിമ പ്രദശനത്തിനെത്തിയത്.

- Advertisement -

നവാഗതനായ ജോഫിൻ ടി.ചാക്കോ സംവിധാനം ചെയ്ത “ദി പ്രീസ്റ്” മമ്മുട്ടിയും, മഞ്ജുവാരിയറും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയായാണ്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ്, റേഡിയോ മലയാളം 98.6, ഖത്തർ മമ്മുട്ടി ഫാൻസ്‌ എന്നിവർ ചേർന്ന് ഇതിനോടകം അഞ്ചിലേറെ സ്പെഷ്യൽഷോകൾ ഖത്തറിൽ സംഘടിപ്പിച്ചു. വരും നാളുകളിൽ “അ​ജ​ഗ​ജാ​ന്ത​രം”, “കാവൽ”, “പ്രായം”, “അഴകൻ” തുടങ്ങിയ ചിത്രങ്ങളായിരിക്കും ട്രൂത്ത് ഗ്ലോബൽ ഫിലിംസ് പ്രദർശനത്തിനെത്തിക്കുക.

Latest news
MORE IN LATEST NEWS

MOST POPULAR