ദോഹ, ഖത്തർ: അനധികൃത വിസ കച്ചവടത്തിൽ ഏർപ്പെട്ടിരുന്ന അറബ് വംശജനായ ഒരാളെ സെർച്ച് ആൻഡ് ഫോളോ-അപ്പ് വകുപ്പ് വിജയകരമായി പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
സാമ്പത്തിക നേട്ടങ്ങൾക്കായി ഒന്നിലധികം തട്ടിപ്പ് കമ്പനികൾ വഴി പ്രവർത്തിക്കുന്ന ഏഷ്യൻ വംശജനായ മറ്റൊരു വ്യക്തിയുമായി ഇയാൾ സഹകരിച്ചതായി ആഭ്യന്തരമന്ത്രാലയം പറഞ്ഞു.
രണ്ട് പ്രതികളെയും ഇപ്പോൾ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം കൂട്ടിച്ചേർത്തു.
Content Highlights: Two arrested in Qatar for illegal visa trading
