28.9 C
Qatar
Thursday, April 16, 2026

ഖത്തറിൽ ഇന്ന് രണ്ട് കോവിഡ് മരണം, 4000നു മുകളിൽ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു

- Advertisement -

ദോഹ: ഖത്തറിൽ ഇന്ന് 4187 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ സമയത്തിനുള്ളിൽ കോവിഡിൽ നിന്ന് 1,123 പേർ രോഗമുക്തരായി. ഇതോടെ ഖത്തറിൽ ഇതു വരെ രോഗമുക്തി നേടിയവരുടെ എണ്ണം 251,693 ആയി.

4187 കോവിഡ് കേസുകളിൽ 3748 പേർ സമ്പർക്കം മൂലവും വിദേശത്തു നിന്നു തിരിച്ചു വന്ന 439 പേരുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ഖത്തറിൽ ഇന്ന് കോവിഡ് മൂലം രണ്ടു മരണം(84 വയസുള്ള രണ്ടുപേർ) സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് മൂലം ഇതു വരെ മരിച്ചവരുടെ എണ്ണം 623 ആയി ഉയർന്നു. വാക്‌സിനേഷൻ ക്യാമ്പയിൻ തുടങ്ങിയതിനു ശേഷം ഖത്തറിൽ 5,372,222 വാക്‌സിൻ ഡോസുകൾ നൽകാൻ സാധിച്ചിട്ടുണ്ട്.

- Advertisement -

കഴിഞ്ഞ 24 മണിക്കൂറിനിടെ 27,690 ഡോസ് കോവിഡ് വാക്‌സിനുകൾ നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഖത്തറിൽ ഇതു വരെ റെക്കോർഡ് ചെയ്ത പോസിറ്റീവ് കോവിഡ് കേസുകളുടെ എണ്ണം 287,698 ആണ്. നിലവിൽ സജീവമായി 28,091 കോവിഡ് കേസുകൾ ചികിത്സയിലുണ്ട്. ഇതു വരെ നൽകിയ കോവിഡ് ബൂസ്റ്റർ ഡോസുകളുടെ എണ്ണം 418,724 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,669 പേർ കോവിഡ് ടെസ്റ്റ്‌ നടത്തിയിട്ടുണ്ട്. ഇതോടെ ഇതു വരെ നടത്തിയ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 3,251,971 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 8 പേരെ ഐസിയുവിലേക്ക് മാറ്റേണ്ടി വന്നു. നിലവിൽ ഹോസ്പിറ്റൽ ഐസിയുകളിൽ ചികിത്സ തുടരുന്നവരുടെ എണ്ണം 67 ആയി ഉയർന്നു. കോവിഡ് വകഭേദമായ ഒമിക്രോൺ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധയും മുൻകരുതലും ആവശ്യമാണെന്ന് പൊതുജനാരോഗ്യമന്ത്രാലയം നിർദേശിക്കുന്നു.

Latest news
MORE IN LATEST NEWS

MOST POPULAR