34.5 C
Qatar
Saturday, April 18, 2026

ഖത്തറിൽ ഇന്ന് 2 കോവിഡ് മരണം, 601 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

- Advertisement -

ദോഹ:  ഖത്തറിൽ ഇന്ന്  601 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ സമയത്തിനുള്ളിൽ കോവിഡിൽ നിന്ന്  967 പേർ രോഗമുക്തരായി. ഇതോടെ ഖത്തറിൽ ഇതു വരെ രോഗമുക്തി നേടിയവരുടെ എണ്ണം 342,554 ആയി.

601 കോവിഡ് കേസുകളിൽ 528 പേർ സമ്പർക്കം മൂലവും വിദേശത്തു നിന്നു തിരിച്ചു വന്ന 73 പേരുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ഖത്തറിൽ ഇന്ന് കോവിഡ് മൂലം 2 പേർ (108, 85 വയസ്സ് ) മരിച്ചു. ഇതോടെ ഖത്തറിൽ കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 658 ആയി ഉയർന്നു.  വാക്‌സിനേഷൻ ക്യാമ്പയിൻ തുടങ്ങിയതിനു ശേഷം ഖത്തറിൽ 6,105,201വാക്‌സിൻ ഡോസുകൾ നൽകാൻ സാധിച്ചിട്ടുണ്ട്.

- Advertisement -

കഴിഞ്ഞ 24  മണിക്കൂറിനിടെ 20,943 ഡോസ് കോവിഡ് വാക്‌സിനുകൾ നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഖത്തറിൽ ഇതു വരെ റെക്കോർഡ് ചെയ്ത  പോസിറ്റീവ് കോവിഡ് കേസുകളുടെ എണ്ണം 351,402 ആണ്. നിലവിൽ സജീവമായി 9,498 കോവിഡ് കേസുകൾ ചികിത്സയിലുണ്ട്. ഇതു വരെ നൽകിയ കോവിഡ് ബൂസ്റ്റർ ഡോസുകളുടെ എണ്ണം 1,052,455 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 27,310 പേർ കോവിഡ് ടെസ്റ്റ്‌ നടത്തിയിട്ടുണ്ട്. ഇതോടെ ഇതു വരെ നടത്തിയ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 3,344,225 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരാളെ ഐസിയുവിലേക്ക് മാറ്റേണ്ടി  വന്നു. നിലവിൽ ഹോസ്പിറ്റൽ ഐസിയുകളിൽ ചികിത്സ തുടരുന്നവരുടെ എണ്ണം 37 ആയി തുടരുന്നു. കോവിഡ് വകഭേദമായ ഒമിക്രോൺ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധയും മുൻകരുതലും ആവശ്യമാണെന്ന് പൊതുജനാരോഗ്യമന്ത്രാലയം നിർദേശിക്കുന്നു.

Latest news
MORE IN LATEST NEWS

MOST POPULAR