35.4 C
Qatar
Sunday, April 19, 2026

ഖത്തർ അമീറിന്റെ പ്രത്യേകക്ഷണം!! ഉപരോധത്തിന് ശേഷം ആദ്യമായി യുഎഇ പ്രസിഡന്റ്‌ ഖത്തറിൽ

- Advertisement -

ദോഹ : ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനിയുടെ പ്രത്യേക ക്ഷണപ്രകാരം യു.എ.ഇ പ്രസിഡന്റ്ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹിയാൻ ഇന്ന് ഖത്തർ സന്ദർശിക്കുമെന്ന് എമിറേറ്റ്സ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

2017 ൽ യു.എ.ഇ ഉൾപെടെയുള്ള അയൽ രാജ്യങ്ങൾ ഖത്തറിനെതിരെ പ്രഖ്യാപിച്ച ഉപരോധം അൽ ഉല കരാറിനെ തുടർന്ന് പിൻവലിച്ചെങ്കിലും ഖത്തറുമായി പഴയ ബന്ധം നിലനിർത്താൻ യു.എ.ഇ ഇതുവരെയും താൽപര്യം കാണിച്ചിരുന്നില്ല.

- Advertisement -

എന്നാൽ ഖത്തർ ലോകകപ്പ് ആരംഭിച്ചപ്പോൾ മുഹമ്മദ് ബിൻ സായിദ് അൽ നഹിയാൻ ഖത്തറിന് ആശംസകൾ നേർന്നിരുന്നു. ദുബായ് ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡണ്ടുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഖത്തർ ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു.

Content Highlights: UAE President In Qatar In First Visit Since Blockade

Latest news
MORE IN LATEST NEWS

MOST POPULAR