32.2 C
Qatar
Saturday, April 18, 2026

ഫിഫ ലോകകപ്പ് സുരക്ഷക്കായി യുഎസ് സായുധസേനയും ഖത്തറിലേക്ക്, ഖത്തറുമായി പ്രതിരോധകരാറിൽ ഒപ്പിട്ടു

- Advertisement -

2022 ഫിഫ ലോകകപ്പിൽ ഖത്തറിന്റെയും യുഎസിന്റെയും പ്രതിരോധ മന്ത്രാലയങ്ങൾ സാങ്കേതിക ക്രമീകരണങ്ങളിൽ സഹകരിക്കാൻ ഒരുങ്ങുകയാണ്. ലോകകപ്പ് ആരംഭിക്കുന്നതിന് 50 ദിവസത്തിനു മുൻപുതന്നെ പ്രതിരോധ മന്ത്രാലയം ഒരു പ്രസ്താവന പ്രഖ്യാപിച്ചു.

ഖത്തറും യുഎസും ഇക്കാര്യത്തിൽ ധാരണാപത്രത്തിൽ ഒപ്പുവെച്ചതായി ഖത്തറിന്റെ പ്രതിരോധ മന്ത്രാലയം (എംഒഡി) തിങ്കളാഴ്ച അറിയിച്ചു.

- Advertisement -

“സാങ്കേതിക കരാറുകൾ ഇരുപക്ഷവും തമ്മിലുള്ള സഹകരണവുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ തിരിച്ചറിയാനും ക്രമീകരിക്കാനും ലക്ഷ്യമിടുന്നു. കൂടാതെ ഫിഫ 2022 ലോകകപ്പിന് പിന്തുണ നൽകുന്നതിന് യുഎസ് സായുധ സേനയുടെ സംഭാവനയും,” പ്രതിരോധമന്ത്രാലയം പറഞ്ഞു.

Content Highlights : US armed forces to support Qatar defence during World Cup

Latest news
MORE IN LATEST NEWS

MOST POPULAR