27.6 C
Qatar
Saturday, April 18, 2026

കോവിഡ് പ്രോട്ടോക്കോള്‍ ലംഘനം : സുഗന്ധദ്രവ്യങ്ങളുടെ പ്രദര്‍ശനം നിര്‍ത്തിവെച്ചു.

- Advertisement -

ദോഹ : ഖത്തര്‍ അല്‍ ഹസ്ം മാളിലെ സുഗന്ധദ്രവ്യങ്ങളുടെ പ്രദര്‍ശനം നിര്‍ത്തിവെച്ച് പൊതുജനാരോഗ്യ മന്ത്രാലയം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് സുഗന്ധദ്രവ്യങ്ങളുടെ പ്രദര്‍ശനം നിര്‍ത്തിവെച്ചത്.

സുഗന്ധദ്രവ്യങ്ങളുടെ എക്സിബിഷന്‍ നടക്കുന്നിടത്ത് കോവിഡ് പ്രോട്ടോക്കോളില്‍ പറയുന്നതിലും അധികം ആളുകള്‍ തടിച്ചുകൂടിയിരുന്നു. പ്രദര്‍ശനം നടന്നയിടത്ത് വന്നവര്‍ സാമുഹ്യ അകലം പാലിക്കുകയോ മാസ്ക് ധരിക്കുകയോ ചെയ്തിരുന്നില്ല.

- Advertisement -

എല്ലാ കോവിഡ് പ്രതിരോധ നടപടികളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയാല്‍ മാത്രമേ പ്രദര്‍ശനം പുനരാരംഭിക്കാന്‍ അനുവദിക്കുവെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം രാജ്യത്ത് ഇത്തരം എക്സിബിഷനുകള്‍ സംഘടിപ്പിക്കുമ്പോള്‍ കോവിഡ് പ്രതിരോധ നടപടികള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Latest news
MORE IN LATEST NEWS

MOST POPULAR