27.7 C
Qatar
Thursday, April 16, 2026

ഖത്തറിൽ വാണിജ്യവ്യവസായ സ്ഥാപനങ്ങളിൽ ദ്രുതപരിശോധന,81 നിയമലംഘനങ്ങൾ കണ്ടെത്തി

- Advertisement -

ഖത്തറിൽ വാണിജ്യ മേഖലയിൽ 81 നിയമലംഘനങ്ങൾ ജൂലൈ മാസത്തിൽ മാത്രം വാണിജ്യവ്യവസായ മന്ത്രാലയം രേഖപ്പെടുത്തി. ദ്രുതഗതിയിൽ നടത്തിയ പരിശോധന ക്യാമ്പയിനിലൂടെയാണ് ഇത്രയും നിയമലംഘനങ്ങൾ കണ്ടെത്തിയത്. ഉപഭോക്തൃ സുരക്ഷക്കായി നടപ്പിലാക്കുന്ന മന്ത്രാലയത്തിന്റെ തീരുമാനങ്ങളും നിയമങ്ങളും എത്രത്തോളം സാധനസേവനദാതാക്കളും വാണിജ്യസ്ഥാപനങ്ങളും പാലിക്കുന്നുണ്ടെന്നു പരിശോധിക്കാനാണ് ഈ ക്യാമ്പയിനുകൾ സംഘടിപ്പിച്ചത്.

മേൽപ്പറഞ്ഞ 81 ലംഘനങ്ങൾ ഇവയൊക്കെയാണ്

- Advertisement -

വിലവിവരം അറിയിക്കാതിരുന്നത്- 6
വിലവിവരം വ്യക്തമായ രീതിയിൽ കാണിക്കാതിരുന്നത്- 1
നിയമകൽപിതമായ പഴം/പച്ചക്കറി വില ബുള്ളറ്റിനുമായി വില ഒത്തു പോവാതിരുന്നത്- 5
പണം നൽകിയതിനുള്ള സർവീസ് നൽകാതെയും പിന്നീട് പണം തിരിച്ചു നൽകി വീണ്ടും ശരിയായ സേവനം നൽകാത്തത്- 17
സാധനങ്ങൾ തിരിച്ചെടുത്തു പൈസ തിരികെ നല്കാത്തത്- 1
സാധനങ്ങളുടെ ഗ്യാരണ്ടി സേവനങ്ങൾ നൽകാതിരിക്കുന്നത്-2
സാധനത്തെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും നല്കാത്തത്-1
പൊതുജനാരോഗ്യവും സുരക്ഷയും പാലിക്കാത്തതിന്- 2
പരസ്യത്തിന്റെ പ്രൊമോഷണൽ ഓഫറിനായി അഡിമിന്ട്രേഷന്റെ അംഗീകാരമുള്ള ശരിയായ ഫോർമാറ്റ്‌ ഉപയോഗിക്കാത്തതിന്- 2

സർവീസ് വിവരങ്ങളും, സവിശേഷതകളും വിശേഷണങ്ങളും വിലയും വ്യക്തമായി നല്കാത്തതിന്- 1
ഇൻവോയ്‌സുകൾ അറബിക് ഭാഷയിൽ നല്കാത്തതിന്- 5
മുഴുവൻ വിവരങ്ങളുള്ള ഇൻവോയ്‌സ്‌ നല്കാത്തതിന്- 2
യോഗ്യതയുള്ള വകുപ്പിൽ നിന്ന് ആവശ്യമായ ലൈസൻസ് ലഭിക്കാതെ പ്രൊമോഷണൽ ഓഫർ നൽകുന്നതിന് – 6
യോഗ്യതയുള്ള വകുപ്പിൽ
നിന്ന് ആവശ്യമായ ലൈസൻസ് ലഭിക്കാതെ കിഴിവുകൾ ഉണ്ടാക്കുന്നത് – 4
കാലഹരണപ്പെട്ട ഉൽപ്പന്നങ്ങൾക്ക് പ്രഖ്യാപിച്ച വിലയേക്കാൾ ഉയർന്ന വില ഈടാക്കുന്നത് – 2
യോഗ്യതയുള്ള അതോറിറ്റിയിൽ നിന്ന് ആവശ്യമായ ലൈസൻസ് ലഭിക്കാതെ വില വർധിപ്പിച്ചതിന് -19
വകുപ്പിന്റെ അനുമതിയില്ലാതെ കാലഹരണപ്പെടുന്ന തീയതിക്ക് മുമ്പേ പ്രമോഷണൽ കാമ്പെയ്ൻ പൂർത്തിയാക്കാത്തതിന് – 4
നിർത്തലാക്കിയ ഉൽപ്പന്നങ്ങൾക്ക്അമിതമായി ചാർജ് ചെയ്യുന്നത് – 1

- Advertisement -

മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട അധികാരികൾക്കും നിരവധി പരാതികൾ ലഭിക്കുകയും അവ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തു.

Latest news
MORE IN LATEST NEWS

MOST POPULAR