ബഹ്‌റൈനിൽ അടുത്തിടെ നടന്ന ഒരു വ്യത്യസ്തമായ ഒരു ആദരിക്കൽ ചടങ്ങ് ലോകശ്രദ്ധ നേടിയെടുത്തിരിക്കുകയാണ്. ബഹ്‌റൈനിലെ ജനപ്രിയ ജീവകാരുണ്യ പ്രവർത്തകനും ആർക്കിടെക്റ്റുമായ ഖലീൽ അബ്ദ് അഹമദിനെ നടുറോഡിൽ വെച്ച് ആദരിച്ച ചടങ്ങാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
ബഹ്‌റൈനിൽ ഒട്ടേറെ അനാഥക്കുട്ടികൾക്ക് മികച്ച ജീവിതം ഒരുക്കിക്കൊടുത്ത ഖലീലിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കാണ് ബഹ്‌റൈൻ രാജാവിന്റെ നേതൃത്വത്തിൽ ഇത്തരത്തിൽ വ്യത്യസ്തമായ രീതിയിൽ ഒരു ആദരിക്കൽ ചടങ്ങിന് ജനം സാക്ഷ്യം വഹിച്ചത്.
നഗരത്തിലൂടെ ഒരു ടെസ്റ്റ് ഡ്രൈവിനായി ഖലീലിനെ ക്ഷണിക്കുകയായിരുന്നു. നഗരമധ്യത്തിൽ വെച്ച് ട്രാഫിക് സിഗ്നലിൽ വാഹനം നിർത്തേണ്ടി വന്നു.യാത്ര തുടരാനാകുംവരെ കാത്തിരുന്ന് ബോറടിച്ച അദ്ദേഹം തന്റെ സീറ്റ് ബെൽറ്റ് ഉറപ്പിക്കുമ്പോള്‍ പെട്ടെന്ന് അറബിയിൽ എഴുതിയ ബോർഡുമായി ഒരുകൂട്ടം ആളുകൾ മുന്നിൽ പ്രത്യക്ഷപ്പെട്ടു.
“ശ്രദ്ധിക്കുക ! ഒരു നായകൻ നിങ്ങളുടെ മുന്നിലുണ്ട്! ഖലീൽ അൽ ദയ്‌ലാമി, ഞങ്ങൾ നിങ്ങളെക്കുറിച്ച് അഭിമാനിക്കുന്നു” എന്നെഴുതിയ വസ്ത്രങ്ങളായിരുന്നു അവർ ധരിച്ചിരുന്നത്. “ഖലീൽ അൽ ദയ്ലാമി ഒരു ഹീറോയാണ് ” എന്നെഴുതിയ ഒരു ട്രക്ക് ഖലീലിന്റെ വാഹനത്തിനു മുന്നിലൂടെ കടന്നു പോകുന്നു.
കാര്യം പിടികിട്ടിയതോടെ അയാൾ വികാരഭരിതനായി. അയാൾ തന്റെ കണ്ണുനീർ തുടച്ചു. സമീപത്ത് ഇരുവശങ്ങളിലും നിർത്തിയിട്ട കാറുകളിലെ ജനാലചില്ലുകളിൽ തന്റെ ചിത്രം ഉയർന്നു വന്നു. ട്രാഫിക് സിഗ്നലിനടുത്തുള്ള ഇലക്ട്രോണിക് ബാനറുകളിൽ “നിങ്ങൾ മികച്ചവനാണ് ” എന്ന വാക്യം തെളിഞ്ഞു.

അതിനുശേഷം താൻ എടുത്തു വളർത്തിയ അനാഥക്കുട്ടികൾ സ്‌ക്രീനിൽ വന്ന് പറഞ്ഞു: “ബാബ ഖലീൽ, നിങ്ങളാണ് മികച്ചത്”. അനാഥകളുടെ പിതാവ് എന്ന് വിളിപ്പേരുള്ള ഖലീൽ ഇതെല്ലാം കണ്ടുകൊണ്ട് കണ്ണുനീരണിഞ്ഞു കൊണ്ട് കാറിൽ ഇരിക്കുകയായായിരുന്നു.
റമസാനിൽ ബഹ്‌റൈൻ ടിവിയിൽ സംപ്രേഷണം ചെയ്ത ഒരു ഷോ ‘യു ആർ ഔട്ട്‌സ്റ്റാൻഡിങ്’ സമൂഹത്തിന് ക്രിയാത്മകമായി സംഭാവന ചെയ്യുന്ന ആളുകളെ ആദരിക്കാറുണ്ട്. അബു അഹമ്മദ് എന്നറിയപ്പെടുന്ന അൽ ദയ്‌ലാമി അവരിലൊരാളാണ്. ഷോ-നിനിർമാതാക്കൾ അൽ ദയ്‌ലാമിയോട് പുതിയ കാർ ഓടിച്ച് പരീക്ഷിക്കാൻ റോഡിലേക്ക് ഇറങ്ങാൻ ആവശ്യപ്പെട്ടു. ട്രാഫിക് സിഗ്നലിൽ ഇത്തരത്തിൽ ഒരു ചടങ്ങ് അദ്ദേഹം പ്രതീക്ഷിച്ചിരുന്നില്ല. തന്റെ പ്രതികരണം പകർത്താൻ കാറിൽ ക്യാമറകൾ ഘടിപ്പിച്ചതും അദ്ദേഹത്തിനു അറിയില്ലായിരുന്നു.

കണ്ണുനീർ തുടച്ചു കൊണ്ട് പുറത്തിറങ്ങിയ അയാളെ സ്വീകരിക്കാൻ ഷോയുടെ ആളുകൾ പുറത്തു നിൽക്കുന്നുണ്ടായിരുന്നു. ” നിങ്ങൾ മികച്ചവനാണ്, നിങ്ങൾക്കിത് സമർപ്പിക്കുന്നു.” എന്ന ബോർഡുകൾ പിടിച്ചു കൊണ്ട് അവർ അദ്ദേഹത്തെ വരവേറ്റു. കൂടാതെ ഇത്രയും കാലത്തെ ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് അദ്ദേഹത്തെ മെഡൽ നൽകി ആദരിക്കുകയും ചെയ്തു.
“അനാഥരാണ് കൂടുതൽ അർഹിക്കുന്നത്. സത്യം പറഞ്ഞാൽ ഞാൻ ഇതിനൊന്നും അർഹനല്ല. അല്ലാഹുവാണ് എന്നോട് ഉദാരമായി പെരുമാറിയത്. ഞാൻ ഒന്നുമല്ല” ആദരിക്കൽ ചടങ്ങിന് മറുപടിയായി ഖലീൽ അഹമ്മദ് പ്രതികരിച്ചു. ഇതിനോടകം തന്നെ വ്യത്യസ്തമായ ആദരിക്കൽ ചടങ്ങ് ലോകശ്രദ്ധ നേടിയെടുത്തുകഴിഞ്ഞു.
വീഡിയോ കാണാം ??
