ദോഹ: മാൾ ഓഫ് ഖത്തറിൽ വോഡഫോണിന്റെ 5G നെറ്റ് വർക്ക് സംവിധാനം ആരംഭിച്ചു. ലോകത്ത് വളരെ ചുരുക്കം മാളുകളിലാണ് ഈ സംവിധാനം നിലവിലുള്ളത്. ഇതോടെ അതിലൊന്നായി മാറിയിരിക്കുകയാണ് മാൾ ഓഫ് ഖത്തർ.
ലോകത്ത് ലഭ്യമായതിൽ ഏറ്റവും വേഗത കൂടിയ ഇന്റർനെറ്റ് ആണ് 5G നെറ്റ് വർക്ക്. അതാണ് മാൾ ഓഫ് ഖത്തറിൽ ഒരുക്കിയിരിക്കുന്നത്.
500 ലധികം റീട്ടെയിൽ കച്ചവട സ്ഥാപനങ്ങളും, ലോകോത്തര നിലവാരവുമുള്ള വിനോദ സംവിധാനങ്ങളും ഒരുക്കിയിരിക്കുന്ന ഖത്തറിലെ വൻകിട മാളാണ് ഇത്. ആയിരക്കണക്കിന് സന്ദർശകരാണ് ഇവിടെ എത്തുന്നത്. അതിനാൽ തന്നെ ഇവിടേക്ക് ഏറ്റവും അനുയോജ്യമായ ഇന്റർനെറ്റ് സംവിധാനമാണ് ഇത്.
ഓഗ്മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ഫേഷ്യല്‍ വീഡിയോ റെകഗ്‌നിഷന്‍, എന്റര്‍ടെയിന്‍മെന്റ് സംവിധാനം എന്നിവ അതിവേഗം മികച്ചതായി പ്രവർത്തിക്കുവാൻ 5G നെറ്റ് വർക്ക് വളരെയധികം സഹായിക്കും.
English Summary: Vodafone 5G network had been launched in Mall of Qatar
