നവംബർ 20 ന് ഖത്തറിൽ ഫുട്ബോളിലെ ഏറ്റവും വലിയ ടൂർണമെന്റ് ആരംഭിക്കുന്ന ദിവസം മുതൽ 2022 ഡിസംബർ 18 ന് തിരശ്ശീല വീഴുന്നത് വരെയുള്ള എല്ലാ ദിവസവും ലോകത്തിലെ ഏറ്റവും വലിയ സ്പെഷ്യൽ ഇഫക്റ്റ് വാട്ടർ ഷോ ദോഹ കോർണിഷിൽ പ്രദർശിപ്പിക്കും.
ദോഹ-കോർണിഷിൽ നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് പ്രതിദിന വാട്ടർ ഷോ.
ഖത്തറിലെ ഫിഫ വേൾഡ് കപ്പ് 2022 ഡെലിവറി ആൻഡ് ലെഗസി കമ്മറ്റി അറിയിച്ചു, വൈകുന്നേരം 3 മണി മുതൽ 5:30 വരെ 30 മിനിറ്റ് ഇടവേളയിൽ ആറ് ഈവെനിംഗ് ഷോകളും രാത്രി 9 മണിക്ക് ഗ്രാൻഡ് ഡെയ്‌ലി നൈറ്റ് ഷോയും ഉണ്ടായിരിക്കുമെന്ന് അറിയിച്ചു.
ലോകകപ്പിൽ ഖത്തറിന്റെ ആഗോള സ്ട്രീറ്റ് കാർണിവലായിരിക്കും 6 കിലോമീറ്റർ വാട്ടർഫ്രണ്ട് കോർണിഷ്. ദിവസവും രാവിലെ 10 മണി മുതൽ 12 മണി വരെ ദിവസേനയുള്ള വാട്ടർ ഷോകൾ കൂടാതെ ലൈറ്റ് ഷോകളും മറ്റ് കുടുംബ, ശിശു സൗഹൃദ വിനോദ പരിപാടികളും ഉണ്ടായിരിക്കും.
Content Highlights: Water show at Corniche on all days during Qatar 2022
