34.5 C
Qatar
Saturday, April 18, 2026

ഖത്തറിൽ ബലിമാംസ വിതരണത്തിന് കൂപ്പണുകൾ വിൽക്കാൻ ആരംഭിച്ച് വിദാം

- Advertisement -

ദോഹ: വിദാം ഫുഡ് കമ്പനി രാജ്യത്തൊട്ടാകെയുള്ള വാണിജ്യ ഔട്ട്‌ലെറ്റുകൾ വഴി ബലി പെരുന്നാളിനായുള്ള ബലി മാംസത്തിനുള്ള കൂപ്പണുകൾ വിൽക്കാൻ ആരംഭിച്ചു.

ഡെലിവറി ചാർജ്, അറവിനുള്ള കൂലി ഉൾപ്പെടെ 480 ഖത്തർ റിയാലാണ് കമ്പനി ഈടാക്കുന്നത്. സുഡാനീസ് ആടുകളുടെ മാംസമാണ് വിതരണത്തിനുണ്ടാവുക. വിദാം തങ്ങളുടെ ഔദ്യോഗിക ട്വിറ്ററിലാണ് വിവരങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

- Advertisement -

കൂപ്പണുകളിലെ സമയവും അറവുശാലയും അനുസരിച്ച് ബലിമൃഗങ്ങളെ പെരുന്നാളിന്റെ ഒന്നും രണ്ടും ദിവസങ്ങളിലായി ഉപഭോക്താക്കൾക്ക് എത്തിക്കുമെന്ന് കമ്പനി അറിയിച്ചു.

English summary: Widam food company begun selling coupons to sacrificial animals in Qatar on the occasion of Eid Al Adha

Latest news
MORE IN LATEST NEWS

MOST POPULAR