25 C
Qatar
Thursday, April 16, 2026

ശൈത്യകാല പച്ചക്കറി വിപണികള്‍ ഈ മാസം 29 മുതല്‍ ആരംഭിക്കുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം

- Advertisement -

ദോഹ: ഖത്തറിലെ ശൈത്യകാല പച്ചക്കറി വിപണികള്‍ ഈ മാസം 29 മുതല്‍ തുറക്കുമെന്ന് മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. ഈ മാസം 29 മുതല്‍ എല്ലാ വാരാന്ത്യങ്ങളിലും രാവിലെ ഏഴു മുതല്‍ വൈകീട്ട് നാലു വരെ പച്ചക്കറികള്‍ ലഭ്യമാകുമെന്നാണ് വിവരം. കടകള്‍ വ്യാഴാഴ്ച മുതല്‍ ശനിയാഴ്ച വരെ രാവിലെ ഏഴു മുതല്‍ വൈകീട്ട് നാലു വരെയാണ് തുറന്നു പ്രവര്‍ത്തിക്കുകയെന്നും അധികൃതര്‍ അറിയിച്ചു.

പ്രാദേശിക ഫാമുകളില്‍ നിന്നുള്ള പച്ചക്കറികളാണ് വിപണിയില്‍ നിന്ന് ലഭ്യമാകുക. അഞ്ചു പ്രാദേശിക ഉല്‍പന്ന യാര്‍ഡുകളിലായി ഉപയോക്താക്കള്‍ക്ക് സാധനങ്ങള്‍ വാങ്ങിക്കാം.അല്‍ ഷീഹാനിയ, അല്‍ മസ്രൂഹ, അല്‍ വക്ര, അല്‍ ഖോര്‍-അല്‍ സഖിറ, അല്‍ ഷമാല്‍ എന്നിവിടങ്ങളില്‍ സ്ഥിതിചെയ്യുന്ന ശൈത്യകാല പച്ചക്കറി വിപണികളില്‍ നിന്ന് അവശ്യക്കാര്‍ക്ക് ഇടനിലക്കാരില്ലാതെ നേരിട്ട് പ്രാദേശിക കാര്‍ഷിക ഉല്‍പന്നങ്ങള്‍ വാങ്ങുകയും ചെയ്യാമെന്ന് പരിസ്ഥിതി മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

Latest news
MORE IN LATEST NEWS

MOST POPULAR