ദോഹ: 478 ബസുകളുടെ ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോയായി കണക്കാക്കപ്പെടുന്ന ലുസൈൽ ബസ് ഡിപ്പോ ഗതാഗത മന്ത്രി ജാസിം സെയ്ഫ് അഹമ്മദ് അൽ സുലൈത്തി ഉദ്ഘാടനം ചെയ്തു.
എംഒടിയുടെ പബ്ലിക് ബസ് ഇൻഫ്രാസ്ട്രക്ചർ പ്രോഗ്രാമിന്റെ ഭാഗമായ ഡിപ്പോ, ലുസൈൽ സിറ്റിക്ക് പടിഞ്ഞാറ്, പദ്ധതിയുടെ സ്ഥലത്ത് സംഘടിപ്പിച്ച പരിപാടിയിൽ ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രി ഷെയ്ഖ് ഡോ. ഫാലിഹ് ബിൻ നാസർ ബിൻ അഹമ്മദ് ബിൻ അലി അൽതാനി, പൊതുമരാമത്ത് അതോറിറ്റി (അഷ്ഗാൽ) പ്രസിഡന്റ് ഡോ. സാദ് ബിൻ അഹമ്മദ് അൽ മുഹന്നദിയും ഖത്തറി ഗതാഗത വ്യവസായത്തെയും ഡെലിവറി ആൻഡ് ലെഗസിക്കുള്ള സുപ്രീം കമ്മിറ്റിയെയും പ്രതിനിധീകരിച്ച് നിരവധി മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.
“രാജ്യത്തിന്റെ എല്ലാ മേഖലകളെയും ഉൾക്കൊള്ളുന്ന ഒരു സംയോജിതവും സുസ്ഥിരവുമായ പൊതുഗതാഗത ശൃംഖല നൽകാനുള്ള മന്ത്രാലയത്തിന്റെ ശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് ബസ് ഡിപ്പോയായി കണക്കാക്കപ്പെടുന്ന ലുസൈൽ ബസ് ഡിപ്പോ ഉദ്ഘാടനം ചെയ്യുന്നത്,” മന്ത്രി അൽ-സുലൈത്തി പറഞ്ഞു.
Content Highlights : With capacity for over 450 buses, one of largest electric bus depot inaugurated in Lusail
