29.2 C
Qatar
Thursday, April 16, 2026

ഹയ്യ വിസ കാലാവധി അവസാനിക്കുന്നു! ഖത്തർ സന്ദർശിക്കാനുള്ള കൂടുതൽ ഓപ്ഷനുകൾ അറിയാം

- Advertisement -

ദോഹ, ഖത്തർ: ഫിഫ ലോകകപ്പ് ഖത്തർ 2022 ആരാധകർക്കുള്ള ‘ഹയ്യ വിത്ത് മി’ വിസയുടെ സാധുത 2024 ഫെബ്രുവരി 24-ന് അവസാനിക്കാനിരിക്കെ, ഖത്തർ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഹയ്യ ടു ഖത്തർ ആപ്പ് അല്ലെങ്കിൽ ഹയ്യ പോർട്ടൽ വഴി വിവിധ വിസ ഓപ്ഷനുകൾ ആക്‌സസ് ചെയ്യാൻ കഴിയും.

വ്യത്യസ്ത ആവശ്യങ്ങൾക്ക് അനുയോജ്യമായ നിരവധി വിസ വിഭാഗങ്ങൾ വാഗ്ദാനം ചെയ്യുന്നതു കൊണ്ടു തന്നെ ദോഹയിലേക്കുള്ള അവരുടെ അടുത്ത സന്ദർശനം ആസൂത്രണം ചെയ്യുന്ന വിനോദസഞ്ചാരികൾക്കും സന്ദർശകർക്കും വേണ്ടിയുള്ള പ്രക്രിയയെ പോർട്ടൽ ലളിതമാക്കുന്നു.

- Advertisement -

അപേക്ഷിക്കേണ്ടവിധം:

  • വ്യക്തികൾ ആദ്യം ഹയ്യ പോർട്ടലിൽ ഒരു അക്കൗണ്ട് രജിസ്റ്റർ ചെയ്യണം. പോർട്ടലിൻ്റെ ഹോംപേജിൽ നിന്ന് , അപേക്ഷകർക്ക് വായു-കര മാർഗത്തിലൂടെ ഖത്തറിലേക്ക് പ്രവേശിക്കുന്നതിനുള്ള ഓപ്‌ഷനുകൾ നാവിഗേറ്റ് ചെയ്യാൻ കഴിയും. അതിനായി സ്‌ക്രീനിൻ്റെ വലതുവശത്ത് പ്രദർശിപ്പിക്കുന്ന “ഇവിടെ ആരംഭിക്കുക” (Start here) ഓപ്ഷൻ തിരഞ്ഞെടുക്കുക.
  • ദേശീയത, ജിസിസി റെസിഡൻസി, സ്‌പോൺസറുമൊത്തുള്ള യാത്ര, യുഎസ്, യുകെ, കാനഡ, ഷെങ്കൻ ഏരിയ, ഓസ്‌ട്രേലിയ ന്യൂസിലാന്റ്എന്നിവിടങ്ങളിൽ നിന്നുള്ള സ്ഥിര താമസമോ വിസയോ ഉൾപ്പെടെ വിവിധ വിസ തരങ്ങൾക്കുള്ള യോഗ്യത നിർണ്ണയിക്കാൻ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ അപേക്ഷകരോട് ആവശ്യപ്പെടുന്നു.

പ്രതികരണങ്ങളെ അടിസ്ഥാനമാക്കി, അപേക്ഷകന് ലഭ്യമായ ഉചിതമായ വിസ ഓപ്ഷനുകൾ പോർട്ടൽ പ്രദർശിപ്പിക്കുന്നു.

- Advertisement -

പോർട്ടൽ നാല് പ്രധാന വിസ തരങ്ങളുടെ രൂപരേഖ നൽകുന്നു: A1, A2, A3, A4 – ഓരോന്നിനും പ്രത്യേക ആവശ്യകതകൾ ഉണ്ട്:

1. ടൂറിസ്റ്റ് വിസ (A1): ഇത്‌ എല്ലാ രാജ്യക്കാർക്കും ലഭ്യമാണ്, ഈ വിസയ്ക്ക് അംഗീകാരത്തിന് ശേഷം 100 ഖത്തർ റിയാൽ ഫീസ് ഉണ്ട്. ഇതിന് കുറഞ്ഞത് മൂന്ന് മാസത്തെ സാധുതയുള്ള പാസ്‌പോർട്ട് ആവശ്യമാണ്. താമസ സ്ഥിരീകരണവും സിംഗിൾ എൻട്രിയും റീഫണ്ടബിൾ അല്ലാത്തതും കൈമാറ്റം ചെയ്യാനാകാത്തതുമാണ്.

2. ജിസിസി റസിഡൻ്റ് വിസ (A2): എല്ലാ പ്രൊഫഷനുകളിലും ഉള്ള ജിസിസി നിവാസികൾക്കായി രൂപകൽപ്പന ചെയ്‌തതാണ്. ഇതിന് അംഗീകാരത്തിന് ശേഷം 100 റിയാൽ ചിലവാകും.കുറഞ്ഞത് മൂന്ന് മാസത്തെ സാധുതയുള്ള പാസ്‌പോർട്ട് ആവശ്യമാണ്. താമസ സ്ഥിരീകരണവും സിംഗിൾ എൻട്രിയും റീഫണ്ട് ചെയ്യാത്തതും  കൈമാറ്റം ചെയ്യാനാകാത്തതുമാണ്.

3. ETA (A3) ഉള്ള വിസ: യുഎസ്, യുകെ, കാനഡ, ഷെഞ്ചൻ ഏരിയ, ഓസ്‌ട്രേലിയ അല്ലെങ്കിൽ ന്യൂസിലാൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള സാധുവായ വിസയോ താമസാനുമതിയോ ഉള്ള വ്യക്തികൾക്കുള്ളതാണ് ഈ ഓപ്ഷൻ. ആവശ്യകതകളിൽ കുറഞ്ഞത് മൂന്ന് മാസത്തെ സാധുതയുള്ള പാസ്‌പോർട്ടും അംഗീകാരത്തിന് ശേഷം നൽകേണ്ട 100 റിയാൽ ഫീസും ഉൾപ്പെടുന്നു.

4. ജിസിസി പൗരൻ്റെ കമ്പാനിയനുള്ള വിസ (A4): അപേക്ഷകർ അവരുടെ ജിസിസി പൗരൻ സ്പോൺസറുമായി യാത്ര ചെയ്യുകയും കുറഞ്ഞത് മൂന്ന് മാസത്തെ സാധുതയുള്ള പാസ്‌പോർട്ട് കൈവശം വയ്ക്കുകയും വേണം. ഈ വിസ സിംഗിൾ എൻട്രിയാണ്, റീഫണ്ടബിൾ അല്ല, അംഗീകാരത്തിന് ശേഷം 100 റിയാൽ ഫീസ് ഈടാക്കും.

പോർട്ടലിൻ്റെ കാര്യക്ഷമതയെ ഉപയോക്താക്കൾ പ്രശംസിച്ചു. A2 വിസയുമായി ഖത്തറിൽ പ്രവേശിച്ച യുഎഇ നിവാസിയായ മൊസ്തഫ, പോർട്ടലിലൂടെയുള്ള വേഗമേറിയതും എളുപ്പവുമായ പ്രക്രിയയെക്കുറിച്ച് ഊന്നിപ്പറഞ്ഞു. “എനിക്ക് 48 മണിക്കൂറിനുള്ളിൽ വിസ ലഭിച്ചു,” അദ്ദേഹം ദി പെനിൻസുലയോട് പറഞ്ഞു.

മുമ്പ് ഖത്തറിൽ താമസിക്കുകയും നിലവിൽ യുഎസിൽ താമസിക്കുകയും ചെയ്യുന്ന ഈജിപ്ഷ്യൻ പൗരനായ ഫൗസി തൻ്റെ സുഹൃത്തുക്കളുടെ കൂടെ സൗകര്യപ്രദമായി ഖത്തർ സന്ദർശിക്കാൻ കഴിഞ്ഞതിൽ സന്തോഷം പ്രകടിപ്പിച്ചു. “ഞാൻ ഖത്തറിൽ താമസിച്ചു, അവിടെ ധാരാളം സുഹൃത്തുക്കളുണ്ട്. ETA വിസ ഉപയോഗിക്കുന്നത് ദോഹ സന്ദർശിക്കാനും സുഹൃത്തുക്കളുമായി ഒത്തുചേരാനും വളരെ സൗകര്യപ്രദമാണ്.”

വിസകൾ കർശനമായി സന്ദർശന ആവശ്യങ്ങൾക്കുള്ളതാണെന്നും ഒരു സാഹചര്യത്തിലും തൊഴിൽ വിസകളാക്കി മാറ്റാൻ കഴിയില്ലെന്നും ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഈ വിസകളുടെ കാലാവധി കുറഞ്ഞത് 30 ദിവസമാണ്. ഇത്‌ സന്ദർശകരുടെ ആവശ്യങ്ങൾ നിറവേറ്റുകയും ഖത്തറിലേക്കുള്ള തടസ്സമില്ലാത്ത പ്രവേശന പ്രക്രിയ ഉറപ്പാക്കുകയും ചെയ്യുന്നു.

Content Highlights: With Hayya visa ending, here are more options to visit Qatar

Latest news
MORE IN LATEST NEWS

MOST POPULAR