ദോഹ: ഖത്തർ ഫ്യൂവൽ (WOQOD) ഇന്ന് (2022 ഒക്ടോബർ 2 ) അൽ വാബിൽ പുതിയ പെട്രോൾ സ്റ്റേഷൻ തുറന്നു.
പുതിയ അൽ വാബ് പെട്രോൾ സ്റ്റേഷന് 4,750 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. ചെറുവാഹനങ്ങൾക്കായി 6 ഡിസ്പെൻസറുകൾ സജ്ജീകരിച്ച 3 പാതകളുണ്ട്.
സ്റ്റേഷൻ 24 മണിക്കൂറും പ്രവർത്തിക്കുമെന്നും ചെറുവാഹനങ്ങൾക്കുള്ള പെട്രോൾ ഉൽപന്നങ്ങളുടെ വിൽപ്പനയ്‌ക്ക് പുറമേ സിദ്ര കൺവീനിയൻസ് സ്റ്റോർ, ഷാഫാഫ് എൽപിജി സിലിണ്ടറുകളുടെ വിൽപ്പന എന്നിവയും ഉൾപ്പെടുന്നതായും വോഖോദ് പറഞ്ഞു.
Content Highlights: Woqod opens new Al Waab petrol station
