25.5 C
Qatar
Sunday, April 19, 2026

ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 11 ലക്ഷം കടന്നു: 681 മരണം

- Advertisement -

ന്യൂഡൽഹി• ഇന്ത്യയിൽ കോവിഡ് ബാധിതരുടെ എണ്ണം 11 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ 40,425 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. ഇതോടെ രാജ്യത്ത് ആകെ രോഗബാധിതരുടെ എണ്ണം 11,18,043 ആയി ഉയർന്നു.

24 മണിക്കൂറിനുള്ളിൽ 681 പേരാണ് മരിച്ചത്. ഇതോടെ ആകെ മരണം 27,497 ആയി. ഇതുവരെ 7,00,087 പേർ രോഗമുക്തി നേടി. നിലവിൽ 3,90,459 പേർ ചികിത്സയിലാണ്.

- Advertisement -

മഹാരാഷ്ട്രയിലെ രോഗബാധിതരുടെ എണ്ണം മൂന്നു ലക്ഷം കടന്നു. 3,10,455 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ 11,854 പേർ മരിച്ചു. തമിഴ്നാട്ടിൽ രോഗബാധിതരുടെ എണ്ണം 1,70,693 ആയി. 2,481 പേരാണ് ഇതുവരെ മരിച്ചത്. ഡൽഹിയിൽ 1,22,793 കേസുകളും 3,628 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

English summary; India’s COVID-19 case tally crosses 11 Lakh

Latest news
MORE IN LATEST NEWS

MOST POPULAR