ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 193 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. 123 പേർ രോഗമുക്തരായി. ഇതുവരെ ഖത്തറിൽ നിന്ന് രോഗമുക്തരായ ആളുകളുടെ എണ്ണം 142,695 ആയി.
പുതിയ 193 കേസുകളിൽ 138 കമ്മ്യൂണിറ്റി കേസുകളും 55 പേർ വിദേശങ്ങളിൽ നിന്ന് മടങ്ങി വന്ന യാത്രക്കാരുംമാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4313 പേരെ ആദ്യമായി പരീക്ഷണം നടത്തി (ആകെ 11,524 ടെസ്റ്റുകൾ) ഇതുവരെ നടത്തിയ ആകെ ടെസ്റ്റുകൾ 1,286,667 ആയി . കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ പ്രവേശിച്ച 36 കേസുകളാണ് ആശുപത്രിയിലെ മൊത്തം രോഗികളുടെ എണ്ണം 289 ആയി കണക്കാക്കുന്നത്. 3 രോഗിയ തീവ്രപരിചരണ വിഭാഗത്തിൽ പ്രേവേശിപ്പിച്ചു. 27 പേർക്ക് ഐസിയുവിൽ വൈദ്യസഹായം തുടരുന്നു.
