25 C
Qatar
Thursday, April 16, 2026

ഭക്ഷ്യസുരക്ഷാ മിന്നൽ പരിശോധനകൾ ഊർജിതമാക്കി അൽ ഷമാൽ മുനിസിപ്പാലിറ്റി, ജൂലൈയിൽ മാത്രം 317 പരിശോധനകൾ

- Advertisement -

ദോഹ: ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ ഭക്ഷണ ശാലകളിലും സംരംഭങ്ങളിലും 317ഓളം പരിശോധനകൾ നടത്തി അൽ ഷമാൽ മുൻസിപ്പാലിറ്റിയിലെ ഹെൽത്ത്‌ കണ്ട്രോൾ സെക്ഷൻ. നിയമസംഹിത 1990ലെ 9ആം നിയമത്തിന്റെ നിരവധി ലംഘനങ്ങൾ നടന്നതായി ഹെൽത്ത് കണ്ട്രോൾ വിഭാഗം കണ്ടെത്തി. അൽ റുവൈസിലെ മീൻ മാർക്കറ്റുകളിലും അറവു ശാലകളിലും ഹെൽത്ത്‌ ഇൻസ്‌പെക്ടർമാർ പരിശോധന ഊർജിതമാക്കി.

https://m.gulf-times.com/story/697966?s=08

അറവുശാലകളിലെ 698 കന്നുകാലി മൃതദേഹങ്ങൾ പരിശോധനക്ക് വിധേയമാക്കി. അതിൽ പത്തെണ്ണം നശിപ്പിക്കുകയും ഒപ്പം 44 കിലോ മാസം ഭക്ഷ്യയോഗ്യമല്ലെന്നും കണ്ടെത്തി. ഫുഡ്‌ സേഫ്റ്റി ടെസ്റ്റുകളുടെ ഭാഗമായി മൂന്നു ഭക്ഷണ സാമ്പിളുകൾ സെൻട്രൽ ലബോറട്ടറിയിലേക്ക് അയക്കുകയും ചെയ്തു. 57,100 കിലോ മത്സ്യം പരിശോധനക്ക് വിധേയമാക്കിയതിൽ 62 കിലോ നശിപ്പിക്കുകയും ചെയ്തു. മുൻസിപ്പാലിറ്റിയുടെ അധീനപ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളിൽ കോവിഡ് പ്രതിരോധത്തിനായുള്ള സാമഗ്രികൾ ഉറപ്പു വരുത്തുകയും ചെയ്തു.

Latest news
MORE IN LATEST NEWS

MOST POPULAR