ദോഹ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 440 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. 177 പേർ രോഗമുക്തരായി. ഇതുവരെ ഖത്തറിൽ നിന്ന് രോഗമുക്തരായ ആളുകളുടെ എണ്ണം 148,314 ആയി.
പുതിയ 440 കേസുകളിൽ 399 കമ്മ്യൂണിറ്റി കേസുകളും 41 പേർ വിദേശങ്ങളിൽ നിന്ന് മടങ്ങി വന്ന യാത്രക്കാരുമാണ്.
- Advertisement -
എല്ലാ പുതിയ കേസുകളും നിരീക്ഷണത്തിലാണ് , കൂടാതെ അവരുടെ ആരോഗ്യനിലയനുസരിച്ച് ആവശ്യമായ ആരോഗ്യ പരിരക്ഷ ലഭിക്കുന്നുമുണ്ട്.
ഖത്തറിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പോസിറ്റീവ് കോവിഡ് -19 കേസുകളുടെ എണ്ണം 157,244 ആയി. 8,675 പേർ ഇപ്പോൾ നിലവിൽ ചികിത്സയിലാണ്. 86 കാരന്റെ മരണവും മന്ത്രാലയം റിപ്പോർട്ട് ചെയ്തു. ഇത് ലോകത്തിലെ ഏറ്റവും താഴ്ന്ന കണക്കാണ് .
ഇതുവരെ 255 പേർ വൈറസ് മൂലം മരണപെട്ടു .
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5,678 പേരെ ആദ്യമായി പരീക്ഷണം നടത്തി (ആകെ 10,402 ടെസ്റ്റുകൾ) ഇതുവരെ നടത്തിയ ആകെ ടെസ്റ്റുകൾ 1,465,229 ആയി.
- Advertisement -
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആശുപത്രിയിൽ പ്രവേശിച്ച 64 കേസുകളാണ് ആശുപത്രിയിലെ മൊത്തം രോഗികളുടെ എണ്ണം 588 ആയി കണക്കാക്കുന്നത്. 14 രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ പ്രേവേശിപ്പിച്ചു. 99 പേർക്ക് ഐസിയുവിൽ വൈദ്യസഹായം തുടരുന്നു.
ഖത്തറിൽ കോവിഡ് -19 ന്റെ നിയന്ത്രണങ്ങൾ ക്രമേണ നീക്കംചെയ്യുമ്പോൾ, മുൻകരുതൽ നടപടികൾ പാലിച്ച് വൈറസ് നിയന്ത്രിക്കുന്നതിൽ എല്ലാവരും അവരുടെ പങ്ക് വഹിക്കേണ്ടത് പ്രധാനമാണ്