34.4 C
Qatar
Sunday, April 19, 2026

ഡി-റിങ് റോഡ് സെപ്റ്റംബർ 9 മുതൽ താത്കാലികമായി അടച്ചിടുമെന്ന് ഖത്തർ പൊതുമരാമത്ത് അതോറിറ്റി

- Advertisement -

ഡി-റിംഗ് റോഡിൽ മൂന്ന് രാത്രികളിൽ ഒരു ദിശയിലേക്ക് ലുലു ഇന്റർസെക്ഷൻ മുതൽ നുഐജ ഇന്റർസെക്ഷൻ വരെ (മാൾ ഇന്റർസെക്ഷൻ) സെപ്റ്റംബർ 9 അർദ്ധരാത്രി മുതൽ സെപ്റ്റംബർ 12 രാവിലെ 6 വരെ ആറ് മണിക്കൂർ അടച്ചിടുമെന്ന് പൊതുമരാമത്ത് അതോറിറ്റി (അഷ്ഗൽ) പ്രഖ്യാപിച്ചു. അവിടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി ഏകോപിപ്പിച്ച് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമെന്നു അഷ്ഘൽ ട്വീറ്റിലൂടെ വ്യക്തമാക്കി.

വാഹനമോടിക്കുന്നവർക്ക് സമാന്തര സർവീസ് റോഡുകൾ ഉപയോഗിച്ച് ലക്ഷ്യസ്ഥാനത്തെത്താം. പ്രധാന ഇടനാഴിയും വലതുവശവും തുറന്നിരിക്കുമ്പോൾ ലുലു ഇന്റർസെക്ഷന്റെ ഇടതുഭാഗവും യു-ടേണും അടയ്ക്കും. ഡ്രൈവർമാർക്ക് അവരുടെ ലക്ഷ്യസ്ഥാനത്ത് എത്താൻ നുഐജ, ദോഹ ഇന്റർനാഷണൽ എയർപോർട്ട് ഇന്റർസക്ഷനുകൾ ഉപയോഗിക്കാം. ഈ താൽക്കാലിക അടച്ചുപൂട്ടലിനെക്കുറിച്ച് വാഹനമോടിക്കുന്നവരെ അറിയിക്കാനായി റോഡ് അടയാളങ്ങൾ സ്ഥാപിക്കുകയും അവ പിന്തുടർന്ന് സുരക്ഷ ഉറപ്പാക്കാൻ വേഗപരിധി പാലിക്കുകയും ചെയ്യണമെന്ന് അഷ്ഘൽ അഭ്യർത്ഥിക്കുന്നു.

Latest news
MORE IN LATEST NEWS

MOST POPULAR