25.1 C
Qatar
Thursday, April 16, 2026

ഖത്തറിനു വീണ്ടും ഒളിമ്പിക്സ് മെഡൽ, ബീച്ച് വോളിബോളിൽ യൂനുസ്-ടിജാൻ സഖ്യത്തിനു വെങ്കലം

- Advertisement -

ടോക്കിയോ ഒളിമ്പിക്സിൽ ഖത്തറിന്റെ മെഡൽ വേട്ട തുടരുകയാണ്. ലാത്വിയയുടെ മാർട്ടിൻ പ്ലാവിൻസിനെയും എഡ്ഗർ ടോക് എന്നിവരെ തകർത്ത് ബീച്ച് വോളിബോളിൽ ഖത്തറിന്റെ ചെറിഫ് യൂനുസും അഹമ്മദ്‌ ടിജാനും വെങ്കലമെഡൽ സ്വന്തമാക്കി. നേരിട്ടുള്ള സെറ്റുകളിൽ 21-12, 21-18 എന്നീ സ്കോറിനാണ് ഖത്തർ ലാത്വിയയെ പരാജയപ്പെടുത്തിയത്.

ഒളിമ്പിക്സിൽ ഉടനീളം തുടക്കം മുതലേ മികച്ച പ്രകടനമാണ് യൂനുസ്-ടിജാൻ സഖ്യം നടത്തിയിട്ടുള്ളത്. പൂൾ സിയിൽ തോൽവിയറിയാതെ ഒന്നാം സ്ഥാനക്കാരായി മുന്നേറിയാണ് ആദ്യ റൗണ്ടുകൾ പൂർത്തിയാക്കിയത്. ഇതോടെ 2 സ്വർണമെഡലും ഒരു വെങ്കലവുമായി മെഡൽ നേട്ടം മൂന്നാക്കി ഉയർത്താൻ ഖത്തറിനു സാധിച്ചിരിക്കുകയാണ്. ഭാരോധ്വഹനത്തിൽ ഫാരെസ് ഇബ്രാഹിമും ഹൈ ജമ്പിൽ മുതാസ് ബാർഷിമുമാണ് ഖത്തറിനായി സ്വർണം സ്വന്തമാക്കിയത്. ഒളിമ്പിക്സ് ചരിത്രത്തിൽ ആദ്യമായാണ് ബീച്ച് വോളിബോളിൽ ഖത്തറിനു ഒരു മെഡൽ സ്വന്തമാക്കാനാവുന്നത്.

Latest news
MORE IN LATEST NEWS

MOST POPULAR