26.4 C
Qatar
Sunday, April 19, 2026

വരാന്ത്യത്തിൽ പകൽ കനത്ത ചൂടും രാത്രിയിൽ കൂടുതൽ ആർദ്രതയും അനുഭവപ്പെടുമെന്ന് മുന്നറിയിപ്പുമായി ഖത്തർ കാലാവസ്ഥാശാസ്ത്രവിഭാഗം

- Advertisement -

ദോഹ: വാരാന്ത്യത്തിലെ കാലാവസ്ഥാ സാഹചര്യങ്ങൾ മൂലം ആദ്യം മൂടൽമഞ്ഞിന് കാരണമാകുമെന്ന് തുടർന്ന് പകൽ സമയങ്ങളിൽ കൂടുതൽ ചൂടും രാത്രികളിൽ കൂടുതൽ ആർദ്രതയും അനുഭവപ്പെട്ടേക്കാമെന്നു ഖത്തർ കാലാവസ്ഥാശാസ്ത്രവിഭാഗം അറിയിച്ചു. കടൽത്തീരത്ത് ശനിയാഴ്ച ചിലയിടങ്ങളിൽ കുറഞ്ഞ ദൃശ്യപരതയെക്കുറിച്ചും വകുപ്പ് മുന്നറിയിപ്പ് നൽകി.

ഈ വാരാന്ത്യത്തിൽ ഏറ്റവും കുറഞ്ഞത് 32 ഡിഗ്രി സെൽഷ്യസ് മുതൽ കൂടുതൽ 44 ഡിഗ്രി സെൽഷ്യസ് വരെ താപനില അനുഭവപ്പെട്ടേക്കാം.
കടൽ പ്രധാനമായും ഉൽക്കടലിൽ 1-2 അടി മുതൽ കടൽത്തീരത്ത് 3 അടി വരെ ഉയർന്നേക്കാം. ചില സ്ഥലങ്ങളിൽ ദൃശ്യപരത 4-9 കിലോമീറ്റർ/ 3 കിലോമീറ്ററോ അതിൽ കുറവോ ആയിരിക്കും.

- Advertisement -

വാരാന്ത്യത്തിൽ, കാറ്റ് പ്രധാനമായും വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വടക്കുകിഴക്കൻ ദിശയിലേക്ക് 5 മുതൽ 15 നോട്ടിക്കൽ മൈൽ വേഗത്തിൽ കാറ്റ് പ്രതീക്ഷിക്കാം. വെള്ളിയാഴ്ചയിൽ കടൽത്തീരങ്ങളിൽ തെക്കുകിഴക്കായി മാറാനും സാധ്യതയുണ്ട്.
വെള്ളിയാഴ്ച, തെക്കുപടിഞ്ഞാറ് മുതൽ തെക്ക് കിഴക്ക് വരെ 3 മുതൽ 12 നോട്ടിക്കൽ മൈൽ വേഗത്തിലും ശനിയാഴ്ചയായിരിക്കുമ്പോൾ, തെക്കുകിഴക്ക് മുതൽ വടക്കുകിഴക്ക് വരെ 3 മുതൽ 10 നോട്ടിക്കൽ മൈൽ വേഗത്തിലും കടൽത്തീരത്തു നിന്നു മാറി കാറ്റ് വീശാൻ സാധ്യതയുണ്ട്.

Latest news
MORE IN LATEST NEWS

MOST POPULAR