34.4 C
Qatar
Sunday, April 19, 2026

ടൂറിസം പ്രോത്സാഹിപ്പിക്കാൻ ടൂർ ഗൈഡ് പരിശീലനപദ്ധതിക്ക് തുടക്കമിട്ട് ഖത്തർ ടൂറിസം

- Advertisement -

ദോഹ: ടൂർ ഗൈഡുകൾക്കും യോഗ്യതയുള്ള താമസക്കാർക്കും ടൂറിസം മേഖലയിൽ അവരുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിനായി ടൂർ ഗൈഡ് പരിശീലന പരിപാടി ആരംഭിക്കാനൊരുങ്ങി ഖത്തർ ടൂറിസം.14 ദിവസത്തെ കോഴ്സിൽ ഖത്തറിന്റെ ചരിത്രം, പരിസ്ഥിതി, സംസ്കാരം എന്നിവയെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ നൽകുന്നു. കൂടാതെ ഒരു ഔദ്യോഗിക ടൂർ ഗൈഡ് ലൈസൻസും ഇതിലൂടെ സമ്പാദിക്കാനാകും.

പരിശീലനം പൂർത്തിയാക്കുന്നവർക്ക് ഔദ്യോഗിക ടൂർ ഗൈഡ് ലൈസൻസുകൾ നൽകുന്നതിലൂടെ നിലവാരം ഉയർത്താനും ടൂറിസം സേവന ദാതാക്കളെ നിയന്ത്രിക്കാനുമാണ് ബന്ധപ്പെട്ടവരുമായി സഹകരിച്ച് ഖത്തർ ടൂറിസം വികസിപ്പിച്ചെടുത്ത ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

- Advertisement -

അതിർത്തികൾ വീണ്ടും തുറക്കുകയും ഖത്തർ മെഗാ കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ഈ മേഖലയിൽ സേവന മികവ് കൈവരിക്കാനും സന്ദർശകർക്ക് മറക്കാനാവാത്ത അനുഭവം നൽകാനുമുള്ള ഖത്തർ ടൂറിസത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ സംരംഭം.

വരാനിരിക്കുന്ന പരിശീലന സെഷനുകളുടെ തീയതികൾ വരും മാസങ്ങളിൽ പ്രഖ്യാപിക്കും. താൽപ്പര്യമുള്ളവർക്ക് ഖത്തർ ടൂറിസം വെബ്‌സൈറ്റ് വഴിയോ ലുസെയ്‌ലിലെ വാണിജ്യ വ്യവസായ മന്ത്രാലയം(അൽ-ജസ്ര ടവർ, ഒന്നാം നില കൗണ്ടർ 44) ഓഫീസിലോ നേരിട്ടോ രജിസ്റ്റർ ചെയ്യാം. കോഴ്‌സ് ഇംഗ്ലീഷിലും പരീക്ഷാഫീസ് 1,200 ഖത്തർ റിയാലും ആയിരിക്കും. ടൂർ ഗൈഡ് ലൈസൻസ് ഫീസ് 1,000 ആയിരിക്കും.

- Advertisement -

2017 ൽ പ്രോഗ്രാം ആരംഭിച്ചതിനുശേഷം, നൂറിലധികം ടൂർ ഗൈഡുകൾക്ക് പരിശീലനം നൽകിയിട്ടുണ്ട്, ഖത്തറിനെ അനുയോജ്യമായ ഒരു ടൂറിസം കേന്ദ്രമായി മാറ്റാൻ ഇത് സഹായിക്കുന്നു.

Latest news
MORE IN LATEST NEWS

MOST POPULAR