ദോഹ: ഖത്തറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 172 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഈ സമയത്തിനുള്ളിൽ കോവിഡിൽ നിന്ന് 249 പേർ രോഗമുക്തരായി. ഇതോടെ ഖത്തറിൽ ഇതു വരെ രോഗമുക്തി നേടിയവരുടെ 231,127 ആയി.
172 കോവിഡ് കേസുകളിൽ 110 പേർ സമ്പർക്കം മൂലവും വിദേശത്തു നിന്നു തിരിച്ചു വന്ന 62 പേരുമാണ് ഉൾപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഖത്തറിൽ വീണ്ടും കോവിഡ് മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ഖത്തറിൽ ഇതു വരെ മരിച്ചവരുടെ എണ്ണം 604 ആയി. വാക്സിനേഷൻ ക്യാമ്പയിൻ തുടങ്ങിയതിനു ശേഷം 4,535,813 വാക്സിൻ ഡോസുകൾ നൽകാൻ സാധിച്ചിട്ടുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 11,823 ഡോസ് കോവിഡ് വാക്സിനുകൾ നൽകിയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഖത്തറിൽ ഇതു വരെ റെക്കോർഡ് ചെയ്ത പോസിറ്റീവ് കോവിഡ് കേസുകളുടെ എണ്ണം 233,928 ആണ്. നിലവിൽ സജീവമായി 2,197 കോവിഡ് കേസുകൾ ചികിത്സയിലുണ്ട്. 24 മണിക്കൂറിനുള്ളിൽ 5,264 പേർ കോവിഡ് ടെസ്റ്റ് നടത്തിയിട്ടുണ്ട്. ഇതോടെ ഇതു വരെ നടത്തിയ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 2,542,898 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3 പേരെ ഐസിയുവിലേക്ക് മാറ്റേണ്ടി വന്നു. നിലവിൽ ഹോസ്പിറ്റൽ ഐസിയുകളിൽ ചികിത്സ തുടരുന്നവരുടെ എണ്ണം 23 ആണ്. കോവിഡ് കേസുകളുടെ വർധന തുടരുന്ന സാഹചര്യത്തിൽ മാസ്ക് ധരിക്കുകയും സാമൂഹ്യ അകലം പാലിച്ച് മുൻകരുതൽ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
